ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )


എന്താണ് ഗൂഗിൾ io ?
എല്ലാ വർഷവും നടക്കുന്ന ടെവേലോപേർ കൺഫെറൻസ് ആണ് ഗൂഗിൾ io .[ അഥവാ ഗൂഗിൾ ഇന്പുട് ഔട്ട്പുട്ട് ] ഏകദേശം അയ്യായിരത്തിൽ അതികം വരുന്ന , ലോകത്തിലെ വിവിധ ഭാഗത്തിനുനിന്നുള്ള   ഡെവലപ്പേഴ്‌സ്  ഈ ഇവന്റിൽ പങ്കെടുക്കുന്നു . ഈ വര്ഷം 12 ആം വേർഷൻ ആണ് നടന്നത് .

എന്തുകൊണ്ട്  ഇത്ര പ്രാധാന്യം നൽകണം  ?
ഗൂഗിൾ പ്രോഡക്ട് / സർവീസ് ഒരുതരത്തിൽ അല്ലെങ്കിൽ മാറ്റരുതരത്തിൽ നമ്മൾ ദിവസവും  ഉപയോഗിക്കുന്നു . അതുകൊണ്ട് തന്നെ, ഇവന്റിൽ  നടക്കുന്ന അപ്ഡേറ്സ്  ഡയറക്റ്റ് ആയി നമ്മളെ എഫ്ഫക്റ്റ്  ചെയ്യുന്നു . ചിലതൊക്കെ നാളെയിലേക്കുള്ള ഒരു എത്തിനോട്ടവും ആണ് . 

ഈ ബ്ലോഗിൽ പോസ്റ്റിൽ എന്ത് (തേങ്ങയാണ് ) ഉള്ളത് ?
ഈ വർഷത്തെ ചില പ്രധാന ചില അപ്ഡേറ്റ്സ് . പിന്നെ എന്തൊക്കെയോ .. വായിച്ചു നോക്ക് അപ്പോം അറിയാം . ഹല്ലാ പിന്നെ .



ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നതിലുപരി , കാര്യങ്ങൾ ചെയ്ത് തീർക്കാൻ സഹായിക്കുക എന്നരീതിയിൽ എത്തിച്ചേരാനാണ് ഗൂഗിൾ ശ്രമം. എന്തിനും ഏതിനും ഗൂഗിൾ ! അതാണ് ഗൂഗിൾ .




* Google Pixel 3a and 3a XL



പാവങ്ങളുടെ ഫോൺ ആണ് ഗൂഗിൾ പിക്സിൽ 3a. ഇന്ത്യൻ വിപണിയിൽ 40000 രൂപ മാത്രം വിലവരുന്ന ഈ ഫോൺ ആർക്ക് വേണമെങ്കിലും വാങ്ങിക്കാം .
വൗ അമേസിങ് !
 പിക്സിൽ ഫോണിൽ ഉള്ള ഗൂഗിൾ മാപ് AR ഇന്റഗ്രേഷൻ 
എടുത്തുപറയത്തക്കവണ്ണം ഉള്ള ഒരു മികച്ച ഫീച്ചർ തന്നെയാണ് . സാദാരണ മാപ്പ് വ്യൂ നു പകരം , കാമറ ഓപ്പൺ ചെയിതു കാണുന്ന വ്യൂ-വിൽ ഡിറക്ഷനും മറ്റ് ആവശ്യ വിവരങ്ങളും കാണിക്കപ്പെടുന്നു . പിക്സിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമായി .


    photo:google

കഴിഞ്ഞ വര്ഷം അന്നൗൻസ് ചെയ്തെങ്കിലും ഈ വർഷമാണ് ലൈവ് ആയത് . ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരും .


30 മണിക്കൂർ ആണ് ബാറ്ററി ബാക്കപ്പ് പറയുന്നത് . ക്യാമറ മികവ് എടുത്ത് പറയേണ്ടത് തന്നെയാണ് . ഒറ്റ കാമറ ആണെകിലും രാവണന്റെ തലയാ ..സോറി ക്യാമെറയാ .
ഐഫോൺഉം ആയി കിടപിടിക്കുന്ന ക്യാമറ സൂപ്പർ ആണ് . വെളിച്ചക്കുറവ് ഉള്ളിടത്തും നന്നായി ഫോട്ടോ എടുക്കാൻ കഴിയുന്നുണ്ട് . വെള്ളത്തിൽ ഇട്ടുനോക്കണ്ട , വാട്ടർ റെസിസ്റ്റന്റ് അല്ല .നട്ടുച്ചക്ക് ആപ്പിൾ സ്ക്രീൻ നോക്കുമ്പോൾ ഉള്ള സുഖം പിക്സിൽ നോക്കുമ്പോൾ കിട്ടുന്നില്ല . 4 ജി ബി  റാം . 64 ജി ബി മ്ര്മ്മോറി . യൂട്യൂബിൽ തപ്പി നോക്കിയാൽ ഇൻബോക്സിങ് വീഡിയോ കിട്ടും .

* Android Q.


ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് . പേരിടൽ ചടങ്ങ് കഴിഞ്ഞിട്ടില്ല , തല്ക്കാലം Q കുട്ടി എന്ന് തന്നെ വിളിക്കണം . Q3 ആണ് ഇപ്പോൾ ഇറക്കിയ വേർഷൻ . ഡെവലപ്പേർ പ്രിവ്യൂ ട്വൺലോഡ് ചെയ്ത് യൂസ് ചെയ്യാം . 21 ഫോണുകൾക്കാണ് ഇപ്പോൾ അപ്ഡേറ്റ് ഉള്ളത് .
പ്രധാന സെക്യൂരിറ്റി പച്ചസ് ഗൂഗിൾ പ്ലേയ് വഴി നൽകും എന്ന് പറയപ്പെടുന്നു . ഡാർക്ക് തീം ഉൾപ്പെടുത്തിയിട്ടുണ്ട് . ബാറ്ററി സേവ് ചെയ്യാൻ ഡാർക്ക് മോഡ് സഹായിക്കും . വിഡിയോകൾക്ക് ലൈവ് ക്യാപ്ഷൻസ് വരും . പ്രൈവസി സിംപ്ലിഫൈഡ് അക്കിട്ടുണ്ട് (ഡീറ്റൈൽ ആയി നോക്കിട്ട് പിന്നെ പറയാം ).

ഇൻസിഗ്നിറ്റോ മോഡ് സെർച്ചിലും , യൂട്യൂബിലിയും ഒക്കെ വരുന്നു .

*Google Assistant


ഗൂഗിൾ അസിസ്റ്റന്റ് പോലെയുള്ള ഒരുത്തിനെ കെട്ടുക എന്നത് ഏത് ടെക്കിയുടെയും ആഗ്രഹം . അത് "അറം "പറ്റുന്ന പോലെയുള്ള സ്മാർട്ട് കുട്ടി ആയി വരുന്നു , ഗൂഗിൾ അസിസ്റ്റന്റ് ! ഫാസ്റ്റ് ആയി ഓടി നടന്ന് കാര്യങ്ങൾ എളുപ്പത്തിലാക്കുന്നു . ആൻഡ്രിഡ് ഫോണിൽ അസിസ്റ്റന്റ് ഡ്രൈവിംഗ് അസിറ്റന്റ് ആയി എത്തും . തേർഡ് പാർട്ടി അപ്പ്സിനു ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കാനുള്ള ശേഷിയിൻ നൽകിയിട്ടുണ്ട് .
ഗൂഗിൾ സെർച്ച് പ്രധാന അപ്ഡേറ്സ് ഉണ്ട് , ഇവ ഒക്കെ അടുത്ത ബ്ലോഗ് പോസ്റ്റിൽ .
നന്ദി നല്ല നമസ്ക്കാരം .

എൻഡിങ് നോട്ട് : ഗൂഗിൾ io നോർമൽ ടിക്കറ്റിനു അൻപതിനായിരം രൂപക്ക് മുകളിൽ വരും .

(thudarum.)

Comments

Popular posts from this blog

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?