5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]
കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും മൂല്യമുള്ള ഡിജിറ്റൽ കറൻസിയായി ബിറ്കോയിന് മാറാൻ കഴിഞ്ഞു. 2008 ഇൽ സതോഷി നാകമോട്ടോ എന്നയാളാണ് ബിറ്റ് കോയിൻ അവതരിപ്പിച്ചത് . സതോഷി നാകമോട്ടോ എന്നത് ഒരു വ്യക്തിയാണോ ഒരു കൂട്ടം ആൾക്കാർ ആയിരുന്നോ എന്നത് ഇന്നും അവ്യക്തം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ മിക്ക്യ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ആശങ്കകൾ ഏറെക്കുറെ ശരിതന്നെയായിത്തീർന്നു. ഡാർക്ക് വെബിൽ പല നിയമാനുസൃതമല്ലാത്ത പ്രവർത്തികൾക്കും ബിറ്റ് കോയിൻ തന്നെയാണ് ഉപയോഗിക്കുന്നത് .
5 രൂപാ കോയിനും ; ബിറ്റ് കോയിനും
പോക്കറ്റിൽ ഇരിക്കുന്ന അഞ്ചു രൂപ നോട്ടു കൊടുത്താൽ ആ മൂല്യമുള്ള മറ്റൊരു സാധനം നമുക്ക് കടയിൽ നിന്ന് കിട്ടും, കാരണം ആ കടലാസ് കഷ്ണത്തിന് RBI ഒരു നിശ്ചിത മൂല്യം ഉറപ്പു നൽകുന്നുണ്ട് . ഈ മൂല്യത്തിന്റെ ഉറപ്പിലാണ് സാധനങ്ങൾ വാങ്ങിക്കാൻ കഴിയുന്നത്.
'I promise to pay the bearer the sum of ______ Rupees' എന്ന് നോട്ടിനു പിറകിൽ എഴുതി ഒപ്പിട്ടു വച്ചത് കണ്ടിട്ടില്ലേ ?
എന്നാൽ ബിറ്റ് കോയിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ബിറ്റ് കോയിൻ നിയന്ത്രിക്കുന്നത് ഒരു കേന്ദ്ര-ഗവണ്മെന്റ് ഏജൻസി അല്ല . ഇന്ത്യൻ രൂപ, യു എസ് ഡോളർ തുടങ്ങിയ കറൻസികൾ പോലെ ഇതിന് സ്വർണമോ മറ്റ് ആസ്തികളോ ഈട് ആയിട്ടില്ല, റിസർവ് ബാങ്ക്, ഫെഡറൽ റിസർവ് പോലെ നിയന്ത്രണ സംവിധാനങ്ങളും ഇല്ല ! ബിറ്റ് കോയിന്റെ മൂല്യം അത് ഉപയോഗിക്കുന്നവർക്കും മൈൻ ചെയ്യുന്നവർക്കും സുതാര്യമായി നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ്.
ഒരു ദിവസം രാത്രി 8 മണിക്ക് "ഇന്ന് രാത്രി 12 മണിമുതൽ 5 രൂപാ നോട്ടുകൾ പിൻവലിക്കുന്നു " എന്ന് ഗവണ്മെന്റ് അറിയിപ്പ് ഉണ്ടായാൽ പിന്നീട് 5 രൂപാ നോട്ട് വെറും കടലാസ്സു കഷ്ണം മാത്രമായി മാറുന്നു . എന്നാൽ ബിറ്റ് കോയിന്റെ കാര്യം അങ്ങനല്ല.അതിനെ പിൻവലിക്കാൻ പറ്റില്ല !, പക്ഷെ ഇന്ത്യക്കാർ ഉപയോഗിക്കരുത് എന്ന് പറയാൻ ഗവണ്മെന്റിനു കഴിയും. എന്നാൽ അപ്പോഴും ബിറ്റ് കോയിന് അതിന്റെതായ വില ഉണ്ട് .
5 രൂപാ കോയിൻ റൌണ്ട് ഷേപ്പിലാണ്
ബിറ്റ് കോയിന് ഷെയ്പ്പ് ഇല്ലാ , ആത്മാവ് മാത്രമേ ഉള്ളൂ .!
ബിറ്കോയിൻ എന്നത് ഒരു ക്രിപ്റ്റോക്കറൻസി ആണ്. അടിസ്ഥാനപരമായി കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡ് ! ബിറ്റ് കോയിൻ പോലെ എത്തെറിയം, റിപ്പിൾ, ലൈറ്റ് കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും നിലവിലുണ്ടെകിലും ബിറ്റ് കോയിൻന്റെ അത്ര മൂല്യമോ ജനകീയതായോ അവയ്ക്ക് ഇല്ല.
അപ്പോൾ എന്താണ് ക്രിപ്റ്റോ കറൻസി?
സാധാരണ കറന്സികള്ക്കും ഇടപാടുകൾക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭവനം
ചെയ്യപ്പെട്ട ഒരു ആശയമാണ് ക്രിപ്റ്റോ കറൻസി. ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ കറന്സികളാണ് ക്രിപ്റ്റോ കറൻസികൾ.
5 രൂപാ കോയിൻ തീരുമ്പോൾ അടിച്ചിറക്കാം
ബിറ്റ് കോയിൻ തീരുമ്പോൾ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നല്ല . 21 million ബിറ്റ് കോയിൻ മാത്രമേ ആകെ ഉണ്ടാകുകയുള്ളൂ. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടാത്ത തരത്തിലുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള ബിറ്റ് കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. അതുകൊണ്ടു തന്നെ നാണയപ്പെരുപ്പം ഉണ്ടാകുന്നില്ല .
"കറൻസിയുടെ മൂല്യം കുറയുന്നതിനെ ആണ് നാണയപ്പെരുപ്പം അഥവാ പണപ്പെരുപ്പം എന്ന് വിശേഷിപ്പിക്കുന്നത്. ഒരേ അളവിലുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻപ് ചിലവഴിച്ചതിനേക്കാള്‍ കൂടുതൽ പണം ചിലവഴിക്കേണ്ട അവസ്ഥ ആണ് നാണയപ്പെരുപ്പം ഉള്ള സാഹചര്യത്തിൽ സംഭവിക്കുന്നത്."
5 രൂപാ കോയിൻ പേഴ്സിൽ വെക്കാം
ബിറ്റ് കോയിൻ ഡിജിറ്റൽ വാലറ്റിൽ ആണ് സൂക്ഷിച്ചു വെക്കാൻ കഴിയുക . ആർക്കും ബിറ്റ് കോയിൻ വാലറ്റുകൾ ഉണ്ടാക്കാവുന്നതാണ്. ഇതിനായി ഒരുപാട് വെബ്സൈറ്റുകളും, മൊബൈൽ അപ്പ്ലികേഷനുകളും ലഭ്യമാണ്.
1J7Xx5UD5UgWxwNtiMB7uHbLtfxxCRCRGK എന്നത് ഒരു ബിറ്റ് കോയിൻ അഡ്രസ് ആണ് . ഈ അഡ്രസ്സിൽ പോയാൽ എത്ര കോയിൻ ഉണ്ട് , അവ എവിടുന്നൊക്കെ വന്നു തുടങ്ങിയ വിവരങ്ങൾ നമുക്ക് മനസ്സിലാക്കാം . ഉദാഹരണത്തിന് ഒരു ലിങ്ക് താഴെ കൊടുക്കുന്നു .
https://www.blockchain.com/btc/address/1J7Xx5UD5UgWxwNtiMB7uHbLtfxxCRCRGK
5 രൂപയുടെ വ്യാജൻമാരെ സൃഷ്ടിക്കാം
ബിറ്റ് കോയിൻ വ്യാജമായി നിർമ്മിക്കാൻ കഴിയില്ല . പക്ഷെ ബിറ്റ് കോയിനിൽ ഇൻവെസ്റ്റ് ചെയ്യാൻ സഹായിക്കാം എന്നൊക്കെ പറഞ്ഞു വ്യാജൻമാർ പണം തട്ടിയെടുക്കുന്നതായി കണ്ടിട്ടുണ്ട് .
5 രൂപാ പഴയതായി പോവും
ഡിജിറ്റൽ കറൻസികൾക്ക് ഒന്നിനും ഒരു കേടുപാടുകളും വരുന്നില്ല .ഇടപാടുകളിൽ സുതാര്യതയും, ഇടപാടുകാരുടെ സ്വകാര്യതയും ബിറ്റ് കോയിൻ ഉറപ്പ് നൽകുന്നു .ഇടപാടുകൾ നടത്തുന്ന വ്യക്തിയെ തിരിച്ചറിയപ്പെടേണ്ട ആവശ്യം ഒരിക്കലും ബിറ്റ് കോയിൻ ഇടപാടിൽ ഇല്ലാ. അതുകൊണ്ടാണ് ഡാർക്ക് വെബിലും മറ്റും വ്യാപകമായി ബിറ്റ് കോയിൻ ഉപയോഗിക്കപ്പെടുന്നത് .
നമ്മുടെ രാജ്യത്ത് ബിറ്റ് കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾ RBI നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി പിന്നീട് ഈ വിലക്ക് അസാധുവാക്കുകയും ചെയ്തു. ഇപ്പോൾ ഒരു ബിറ്റ് കോയിൻ എന്നത് 7,17,401.10 Indian Rupee ആണ് .
നമ്മുടെ സാധാരണ കറൻസിയും ബിറ്റ് കോയിനും തമ്മിൽ ചെറിയൊരു കമ്പാരിസൺ മാത്രമാണ് ഈ ബ്ലോഗ് പോസ്റ്റ് . ബിറ്റ് കോയിൻ നെ കുറിച്ചുള്ള വിശദമായ സീരീസ് തന്നെ വരുന്നുണ്ട് . അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി അയക്കുക . കടപ്പാട് ഇന്റർനെറ്റ് .
ബിറ്റ്‌കോയിൻ എന്നത് സാധാരണക്കാരന് മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് വരുന്ന പോസ്റ്റുകൾ ടെക്നിക്കാലി അറിവില്ലാത്തവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു .... ആശംസകൾ ...
ReplyDelete