ഇത്ര വിലക്കുറവിൽ സാധനങ്ങൾ ഓൺലൈൻ ആയി വിൽക്കാൻ സാധിക്കുന്നത് എങ്ങനെ ?
How are e-commerce sites like amazon,flipkart etc able to give large discounts?
കസ്റ്റമേഴ്സിനെ അട്ട്രാക്ട് ചെയ്യുക , അവരുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നത് ഒരു ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഉള്ള ഒരു കാര്യമാണ് . എന്നാലേ ബിസിനസ് മുന്നോട്ടു പോവുകയുള്ളു . ഇതാണ് ഈ ചോതിച്ചതിനുള്ള ഉത്തരവും .
കസ്റ്റമേഴ്സിനെ ഓഫർ മറ്റ് സമ്മാനങ്ങൾ ഡിസ്‌കൗണ്ട് ഒക്കെ കൊടുത്തു ഈ സൈറ്റിയിലേക്ക് എത്തിക്കുന്നു . അവർ വീണ്ടും വീണ്ടും ഓർഡർ ചെയ്ത് കൊണ്ടേ ഇരിക്കുന്നു .
1.
ഒരു ഉദാഹരനം നോക്കാം
ഒരു ന്യൂസ് പേപ്പറിൽ ഫുള്ള് പേജ് പരസ്യം കൊടുക്കാൻ ലക്ഷങ്ങൾ വേണം .
ഇനി ഒരു പുതിയ ഐഫോൺ പകുതി വിലക്ക് (അല്ലെങ്ങിൽ ഫ്രീ ആയി) കൊടുക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുക . ഈച പൊതിയുന്ന പോലെ നമ്മൽ അതിന്റെ പിറകെ പോകും.
ഒരു 5-10 ഫോൺ കൊടുത്താലും നഷ്ട്ടമില്ല . ഒരു ഫുള്ള് പേജ് ആഡ് കൊടുക്കുന്നതിനേക്കാളും ഇമ്പാക്ട് ഫ്രീ അല്ലെങ്കിൽ ഡിസ്‌കൗണ്ട് എന്ന ഒറ്റ വാക്ക് കൊണ്ട് ഉണ്ടായി .
ഇലക്കും മുള്ളിനും കേടില്ല .
2.
ഇനി മറ്റൊരു കഥ.
ബാംഗ്ലൂർ നിർമിച്ച ഒരു പ്രോഡക്റ്റ് കോഴിക്കോട് ഷോപ്പിൽ നിന്ന് വാങ്ങിക്കുകയാണെന്ന് കരുതുക . ആ പ്രോഡക്ട് കോഴിക്കോട് എത്തിക്കാൻ ആവശ്യവുമായ tax , കയറ്റുമതി ഇറക്കുമതി എന്തൊക്കെയോ ചാർജ് ഒക്കെ എക്സ്ട്രാ വരും . അല്ലെ ? ഇതൊക്കെ കൂട്ടിയാണ് MRP വില.
ഇനി ഈ പ്രോഡക്റ്റ് ഓൺലൈൻ ആയി വിറ്റാലോ ?
MRP സെയിം തന്നെ . പക്ഷെ ഇത്ര ചെലവ് വരുന്നില്ല . അപ്പോൾ കുറച്ച ഡിസ്‌കൗണ്ട് അല്ലെങ്കിൽ ക്യാഷ്ബാക്ക് എന്നൊക്കെ പറഞ്ഞു കൊടുക്കാം .
3.
ഇനി അടുത്ത കേസ് സ്റ്റഡി .
ഒരു മാങ്ങ വിറ്റാൽ എനിക്ക് 6 രുപ കിട്ടും . ഡെയിലി ഞാൻ 10 മാങ്ങ വിക്കും . അപ്പോൾ എന്റെ സമ്പാദ്യം 60 രുപ .
ഇനി ഞാൻ ഓൺലൈൻ വഴി 50% ഓഫ് കൊടുക്കുന്നു എന്ന് കരുതുക . കൊറേ എണ്ണം ചാടി വീഴും എന്റെ കച്ചോടം കൂടും . ഡെയിലി 10 എന്നത് 30 ആയി . അപ്പോൾ എന്റെ ലാഭം കൂടി . അതായത് പകുതി വിലക്ക് കൊടുത്തിട്ടും ലാഭം .
തുടരും .
അഭിപ്രായം വ്യക്തി പരം . ചിലപ്പോൾ തെറ്റുണ്ടായേക്കാം .
Good one
ReplyDelete