കേംബ്രിഡ്‌ജ് അനലറ്റിക്കയും അമേരിക്കൻ ഇലക്ഷനും

കഴിഞ്ഞ അമേരിക്കൻ തിരിഞ്ഞെടുപ്പിലൂടെ വിജയിച്ച ഡൊണാൾഡ് ട്രംപ് നെ ചുറ്റിപറ്റി തലപൊക്കിയതാണ് കംബ്രിഡ്ജ് അനാലിറ്റിക്ക വിവാദവും . ഫേസ്ബുക് വഴി 50 മില്യൺ ആളുകളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി , അതുവഴിയാണ് വിജയിച്ചത് എന്ന് പറയപ്പെടുന്നു .

സോഷ്യൽ മീഡിയ ഇത്ര പവര്ഫുള് ആയ ഒരു മാധ്യമം ആണോ ? ഇനിയൊരു കംബ്രിഡ്ജ്  അനാലിറ്റിക്ക വിവാദം സാധ്യമാണോ ?

[മേലെത്തെ പാരഗ്രാഫ്  വായിക്കുമ്പോൾ സീരിയലിൽ ലാസ്‌റ്  നാളെ എന്താകും  എന്നൊരു ചോദ്യം ചോദിക്കുന്ന ഒരാൾ ഇല്ലേ......അയാളുടെ ശബ്‌ദത്തിൽ വായിക്കണം..  ]

ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ മാത്രം കാഴ്ചപ്പാടുകൾ ആണ്.തെറ്റുണ്ടായേക്കാം...വായിക്കുക, മറക്കുക .


സീൻ 1 .

ഞാൻ ഫേസ്ബുക് തുറക്കുന്നു . താഴെ പറയുന്ന പോസ്റ്റ് കാണുന്നു .

"........ ജയിച്ചാൽ ഓരോ ബസ്‌സ്റ്റോപ്പും വൈഫൈ ആക്കും , ഉച്ചക്ക് swiggy , zomato കൂപ്പൺ കോഡുകൾ ഫ്രീ ആയി കൊടുക്കും , ഓല യൂബർ സീസൺ ടിക്കറ്റ് കൊണ്ടുവരും ...................."

എനിക്ക് പറ്റിയ സാദനങ്ങൾ തന്നു എന്നെ സ്വാധീനിക്കാൻ കഴിഞ്ഞു . എന്റെ വോട്ട് മേലെ പറഞ്ഞ ആൾക്ക് തന്നെ .

ഇനി എഡ്യൂക്കേഷൻ ലോൺ എടുത്ത് കുത്തുപാള എടുത്തു നിക്കുന്ന ഒരാൾ fb തുറക്കുമ്പോൾ
 ".......ലോൺ എഴുതി തള്ളും, തിരിച്ചടവിനു പ്രത്യേക സാമ്പത്തിക സഹായം ......... "

ഇനങ്ങനെ ഓരോ ടൈപ്പ് ആൾക്കാർ fb തുറക്കുമ്പോഴും അവരെ മയക്കാൻ പറ്റിയ പോസ്റ്റ് വരുന്നു . ഇത് പോലുള്ള വാഗ്താനം മാത്രം അല്ല. അവരെ സ്വാധീനിക്കുന്ന ടൈപ്പ് പോസ്റ്റ് . [ സെന്റി പോസ്റ്റ് അടക്കം .]


ഇതൊക്കെ നടക്കുന്ന കാര്യം ആണോ ?? എന്നല്ലേ ഇപ്പോൾ വിചാരിക്കുന്നത് ??
സീൻ 2 :

ഇനി അൽപ്പം [ആദ്യം പറഞ്ഞ] അനാലിറ്റിക്ക..

ഒരു സൈക്കോളജി പ്രൊഫെസ്സര് അനാലിറ്റികക്ക് വേണ്ടി ഒരു ആപ്പ് ഉണ്ടാക്കുന്നു . 120 സൈക്കോ questions . സർവ്വേ അറ്റൻഡ് ചെയ്താൽ പൈസയും കിട്ടും . ഞാൻ ഒക്കെ ചാടിക്കേറി സര്വേലേക്ക് പോകുന്നു .ലോഗിൻ വിത്ത് ഫേസ്ബുക് കൊടുത്തു questions അറ്റൻഡ് ചെയ്യുന്നു .

പ്ളീസ് നോട്ട് -ലോഗിൻ വിത്ത് ഫേസ്ബുക് - questions അറ്റൻഡ് ചെയ്യുന്നത് വഴി എന്നെ പറ്റിയുള്ള വിവരങ്ങളും എന്റെ സ്വഭാവ രീതിയും. മറ്റ്  അവവശ്യം ഉള്ള വിവരങ്ങളും അയാൾക്ക് കിട്ടുന്നു .

ഇനിയാണ് ട്വിസ്റ്റ് :

ഫേസ്ബുക് ലെ ഒരു പിഴവ് ആൾക്ക് നേരത്തെ അറിയാമായിരുന്നു .

അതുവഴി എന്റെ സകല ഫേസ്ബുക് വിവരങ്ങളും  എന്റെ സ്വഭാവവും ( ക്വിസ് വഴി ) ഇയാൾക്ക് കിട്ടി . എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള സകലരെയും കിട്ടി

കിട്ടിയതൊക്കെ വച്ചു ടാര്ജെറ്ഡ് ക്യാമ്പയിൻ ഒക്കെ നടത്തുന്നു . ( ഇപ്പോൾ സീൻ one ഓർക്കണം )

കൃത്രിമ ഇഷ്ട്ടം ഉണ്ടാക്കിയെടുത്തു . അറിയാതെ വഞ്ചിക്കപ്പെട്ടു .
........................


Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]