Whatsapp Businesses Model - Malayalam

ഫേസ്ബുക്ക്‌ 2014ല്‍  വാട്സപ്പിനെ ഏറ്റെടുത്ത് 19 മില്യണ്‍ dollars അതായത് എകദേശം 100000 കോടി രൂപയ്ക്കാണ് . ഇതിന്റെ നാലിലൊന്നു പോലും വേണ്ടായിരുന്നു ഫേസ്ബുക്കിനു വാട്സപ്പ് പോലത്തെ ഒരു ചാറ്റ് അപ്പ് നിര്‍മിക്കാന്‍ .

പിന്നെ എന്തിനു ഫേസ് ബുക്ക്‌ വാട്സപ്പിനെ വാങ്ങിച്ചു ? അതിനു കാരണം നമ്മള്‍ വാട്സപ്പ് ഉപയോഗിക്കുന്നു എന്നത് തന്നെ ആണ് .

“If you’re not paying for the product or the service; you’re the product”

വാട്സപ്പിന്റെ ലാഭം നമ്മളാണ് . അതെ, നമ്മള്‍ ഉപയോഗിക്കുന്ന ഡാറ്റ ആണ് . ഇന്ന് പ്രതിദിനം 55 ബില്ല്യണ്‍ വാട്സപ്പ് സന്ദേശങ്ങള്‍ കയ്യിമാറ്റം ചെയ്യപ്പെടുന്നു എന്നാണ് കണക്ക് . അതില്‍ 4.5 ബില്ല്യണ്‍ ഫോട്ടോസ് ആണ് . ഈ വിവരങ്ങള്‍ മിക്ക്യതും നമ്മുടെ സ്വകാര്യ വിവരങ്ങളോ , നമ്മുടെ ഇഷ്ട്ടാനുഷ്ട്ടങ്ങളോ ഒക്കെ ആണ് .

എന്തിനു വേണ്ടി എന്റെ ഡാറ്റക്ക് ഇത്രയേറെ വില നല്‍കണം ?


ഫ്രീമിയം ബിസിനസ്‌ മോഡല്‍ ആണ് വാട്സപ്പ് പിന്തുടര്‍ന്ന്‍ വരുന്നത് . ഫ്രീ ആയി നല്‍കിക്കൊണ്ട് പരമാവധി ആളുകളില്‍ എത്തിച്ചതിനു ശേഷം പണം ഈടാക്കുക എന്ന രീതി . ഫസിബൂക് , ഗൂഗിള്‍ , ട്വിട്ട്വര്‍ ഒക്കെ ഈ രീതി പിന്‍തുടരുന്നു .

വാട്സപ്പ് നമ്മളില്‍ നിന്ന പണം നേടുന്നില്ല , പക്ഷേ നമ്മളിളുടെ പണം നേടുന്നു .

നമ്മള്‍ കയ്യിമാറ്റം ചെയ്യപ്പെടുന്ന ഡാറ്റകള്‍ മനസിലാക്കി ടാര്‍ജറ്റ് ആട്സ് വഴി പണം ഉണ്ടക്കുന്നു . നമ്മുടെ ഇഷ്ട്ടനിഷ്ട്ടങ്ങള്‍ , നമ്മുടെ സ്വഭാവം മറ്റുള്ളവ മനസിലാക്കി നമ്മുക്ക് ചേരുന്ന ഉല്‍പ്പന്നങ്ങള്‍ നമ്മുടെ മുന്നില്‍ എത്തിക്കുന്നു .  

വാട്സപ്പ് ബിസിനെസ്സ് ഇനി പണം ഈടാക്കി തുടങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തകളും വന്ന്‍ തുടങ്ങി . അതുപോലെ പൈഡ് APIs(Application Programming Interface) കുടി കൊണ്ടുവരാന്‍ പോകുന്നുണ്ട് . മറ്റ് ബിസിനസ്‌കള്‍ നേരിട്ട് നിങ്ങളുടെ അടുത്ത് എത്തുന്ന രീതി . അതായത് വാട്സപ്പ് വഴി ബസ്സ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുക , സിനിമ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുക തുടങ്ങിയവ . ഈ ബിസിനെസ്സുകള്‍ക്ക് പെട്ടന്നു തന്നെ ഒരുപാടു പേരില്‍ എത്തുകയും ആവാം ,വാട്സപ്പിനു  അവരില്‍ നിന്ന പണം ഈടാക്കുകയും ചെയ്യാം . ഒരു സര്‍വീസ് ചാര്‍ജ് .

കാത്തിരുന്ന് കാണാം ഇതൊക്കെയാണ് വാട്സപ്പില്‍ വരാന്‍ പോകുന്നത് എന്ന്‍ .
[ അഭിപ്രായങ്ങള്‍ വ്യക്തിപരം . ചിലപ്പോള്‍ തെറ്റുണ്ടായെക്കാം  ]

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]