ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?
ഗൂഗിൾ !!
ഗൂഗിളിനു സമാനമായ സെർവീസുകൾ നൽകുന്ന കുറെ കമ്പനീസ് ഇന്ന് വേറെയും ഉണ്ട് . ഗൂഗിൾ ഇല്ലാതായാൽ എന്ന് പറയുമ്പോൾ ആ കമ്പനീസ് കൂടി ഇല്ലാ എന്ന് വേണം കരുതാൻ . എന്നാലേ തുടന്ന് വായിക്കാൻ ഒരു ഇത് ഉണ്ടാവൂ ...
അല്പം ഓവർ ആയി തോന്നിയാൽ ക്ഷമിക്കുക . അടുത്ത തവണ ശരിയാക്കാം
കഥ തുടങ്ങുന്നു , സീൻ 1 :
ഏതോ ഒരു പ്രമുഖ ടെക് കമ്പനിയിൽ ഇന്റർവ്യൂ നടക്കുന്നു , കോട്ടും സ്യൂട്ടും ഇട്ട് കുട്ടപ്പൻ ആയി ഞാനും ക്യൂയിൽ ഉണ്ട് .
തിരക്ക് കൂടാൻ ഉള്ള കാരണം എന്താന്ന് അറിയോ ?
സുന്ദർ പിച്ചായി ആൻഡ് ടീൻസ് മൊത്തം ഇവിടുണ്ട് . ഗൂഗിൾ ഇല്ലെങ്കിൽ അവർക്കും പണി ഇല്ലല്ലോ ...
ഇന്റർവ്യൂ കഴിഞ്ഞു ഷീണിച്ച ഞാൻ നേരെ വീട്ടിലേക്ക് വച്ച് പിടിക്കാൻ നോക്കിയാലോ ? ഗൂഗിൾ മാപ്പ് ഇല്ലല്ലോ ...സൊ നോ ഷോർട് കട്ട്സ് !
വല്ല പൊട്ടക്കിണറിലും വീണു ചാകാതിരുന്നാ മതിയെന്നും .
പണി കിട്ടില്ല , എങ്ങനെ കിട്ടാനാ ...?
ഗൂഗിൾ ഇല്ലാത്ത കാരണം , ഫൈനൽ ഇയർ പ്രൊജക്റ്റ് "ഡൌൺലോഡ് ചെയ്യാൻ " പറ്റിയില്ല .
ഗൂഗിൾ ഇൽ തിരഞ്ഞു അസ്‌സൈന്മെന്റ്സ് നല്ലോണം എഴുതാനും പറ്റിയില്ല. അതുകൊണ്ട് തന്നെ ഇന്റെര്ണല് മാർക്ക് തീരെ ഇല്ല . ഗൂഗിൾ കലണ്ടർ ഇല്ലാത്ത കാരണം ആകെ മൊത്തം താറുമാറായി കിടക്കുകയാണ് കാര്യങ്ങൾ .
ഇപ്പോൾ വീട്ടിലെ കംപ്യൂട്ടറിലെ ഹോം പേജ് വിക്കിപീഡിയ ആണ് . പണ്ട് നെറ്റ് ഉണ്ടോന്ന് നോക്കാൻ വേണ്ടി ഗൂഗിൾ യൂസ് ചെയ്തിരുന്നു , ഇന്നിപ്പോൾ വിക്കിപീഡിയ ലോഡ് ആയി വരുന്നവരെ കാത്തിരിക്കണം നെറ്റ് ഉണ്ടോന്ന് അറിയാൻ . !
ഗൂഗിൾ ഇല്ലാത്ത കാരണം , പല വെബ്സൈറ്റ്-ഉം ഉണ്ട് എന്നുപോലും ഞാൻ അറിഞ്ഞില്ല !
ആൻഡ്രോയിഡ് ഇല്ലാത്തത്കൊണ്ട് നോക്കിയ ലൂമിയ ഓസ് ഫോൺ-ഉം ആയി നടക്കാൻ ഇറങ്ങിയിരിക്കുകയാ ..
സ്പെല്ലിങ് സംശയം ഉണ്ടെഗിൽ , കണക്കു കുട്ടൻ ഒക്കെ നേരെ പോയത് ഗൂഗിൾ -ഇല് ആണ് . ഇനി ഒരു തലയണ പോലത്തെ ഡിക്‌ടോണറി എടുത്തോണ്ട് നടക്കണം !
പല സൈറ്റ് -ഉകളും ലോഗിൻ ചെയ്യാൻ ഉപയോഗിച്ചത് "ലോഗിൻ വിത്ത് ഗൂഗിൾ" എന്ന ബട്ടൺ ആയിരുന്നു . ഇനി ഇപ്പോൾ 20 ലൈൻ ഉള്ള രെജിസ്ട്രേഷൻ ഫോം ഫിൽ ചെയ്തിട്ട് വേണം ഉള്ളിൽ കേറാൻ !.
ഒന്ന് തുമ്മിയാൽ പോലും ഗൂഗിൾ-ഇൽ കേറി "രോഗ ലക്ഷണം" ടൈപ്പ് ചെയ്ത് ഡോക്ടർക്ക് അങ്ങോട്ട് പറഞ്ഞു കൊടുക്കുന്ന ഞാനായിരുന്നു . ഇനി ഇപ്പോൾ ചൂട് ഉണ്ടെകിൽ പനി എന്ന് മാത്രേ പറയാൻ അറിയൂ ...\
വകേലെ ചേച്ചിടെ കല്യാണം , പാലുകൊടുക്കൽ , ട്രിപ്‌സ് അങ്ങനെ നൂറു നൂറു കാര്യങ്ങളുടെ പതിനായിരക്കണക്കിന് gb വരുന്ന ടാറ്റ കൊണ്ടോയി ഇടാൻ ഗൂഗിൾ ഡ്രൈവ് ഇല്ലാ ...ഗൂഗിൾ ഫോട്ടോസ് ഇല്ലാ ..ഒക്കെ ദൈവം തന്ന എന്റെ മെമ്മറി -യിൽ സേവ് ചെയ്യേണ്ടി വന്നേനെ ...!
അടുത്തമാസം ജപ്പാനിൽ പോണം , ഗൂഗിൾ ട്രാൻസലേറ്റർ ഉണ്ടെഗിൽ കാര്യം എളുപ്പോം ആയേനെ . ഇൻ ആരെങ്കിലും എന്തെകിലും ചോയിച്ചാൽ ഭ ഭ ഭ അടയ്‌ക്കേണ്ടി വരും .
ഗൂഗിൾ ആഡ്സെൻസ് , ഗൂഗിൾ ആഡ് മൊബ് യൂസ് ചെയ്ത് അത്യാവശ്യം പോക്കറ്റ് മണി ഉണ്ടാക്കുന്ന എനിക്കിപ്പോൾ ഒരു മാസത്തെ നെറ്റ് റീചാർജ് ചെയ്യാൻ പോലും കഴിയുന്നില്ല .! ആ ഇപ്പോൾ ഗൂഗിൾ പ്ലേയ് സ്റ്റോർ ഇല്ലല്ലോ അതുകൊണ്ട് കൊറേ ഫാക്ട് ആപ്പ് ഉണ്ടാക്കി ആൾക്കാരെ പറ്റിച്ചു ഈ നികവു മാറ്റണം .
എൻ്റെ കുറച്ചു അറിവ് വച്ചു നല്ലോണം തള്ളി വിടുന്നുണ്ട് , അവർ ഇനി ഗൂഗിൾ -ഇൽ തപ്പി ഞാൻ പറയുന്നത് തെറ്റാണോ എന്നൊന്നും നോക്കാൻ പോണില്ലല്ലോ ...!
ആ ഇപ്പോഴാ ഓർത്തെ ..ഗൂഗിൾ ഇല്ലെങ്കിൽ ഈ ബ്ലോഗ് പോസ്റ്റ് എഴുതാനും പബ്ലിഷ് ചെയ്യാനും പറ്റില്ലല്ലോ ....!
ഇനി ഇപ്പോൾ ആർക്ക് വേണ്ടി എഴുതാനാ ..ഞാൻ പൊന്നാ ..ബൈ
Comments
Post a Comment