‪ഡാർക്ക് വെബ് , ഡീപ്പ് വെബ് , ക്ലിയർ നെറ്റ് ‬


70 ശതമാനത്തോളം വെള്ളത്താൽ ചുറ്റപ്പെട്ടതാണ് ഭൂമി . ഇതിൽ ഒരു ശതമാനത്തോളം മാത്രമേ ശുദ്ധ ജലം ഉള്ളത്രെ ! 
ഈ ശുദ്ധ ജലത്തിലെ മത്സ്യമാണ് ഗൂഗിൾ എന്നു കരുതുക. ഉപ്പു വെള്ളം ഡാർക്ക് വെബ്ബും !


ഈ ശുദ്ധ ജലവും ഉപ്പുവെള്ളവും അല്ലാത്ത കുറച്ചു ചളി വെള്ളം ഒക്കെയുണ്ടല്ലോ അതാണ് ഡീപ്പ് വെബ് .

എല്ലാമറിയുന്ന ഗൂഗിൾനു പോലും വളരെ ചുരുങ്ങിയ വിവരങ്ങളെ അറിയുകയുള്ളൂ! ആദ്യമായി കേൾക്കുന്നവർക്ക് ഇതൊരു അത്ഭുദമായി തോന്നിയേക്കാം കാര്യം സത്യമാണ് ! 
കേരളാ psc വെബ്സൈറ്റ് എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്ക് psc തുളസി വെബ്സൈറ്റ്  കിട്ടും പക്ഷെ അതിലുള്ള എന്റെ പ്രൊഫൈൽലെ ഡാറ്റ നിങ്ങക്കൊ മറ്റാർക്കോ കിട്ടില്ല . 

നമ്മുടെ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ മാത്രം കാണാൻ പറ്റുന്ന ഡാറ്റകൾ ആണ് ഡീപ്പ്വെബ് .അഥവാ പബ്ലിക്ക് ആയി ഇൻഡക്സ് ചെയ്യാത്തവ .

 മറ്റൊരു എക്സാമ്പിൾ എന്റെ ജിമെയിൽ inbox . നെറ്റിൽ ആർക്കും കാണാൻ കഴിയില്ലല്ലോ പക്ഷെ അതും ഇന്റർനെറ്റ് തന്നെ . അതായത് അവ നല്ലതും ചീത്തയും ആവാം , ഡീപ്പ്വെബ് എന്ന് കേട്ടാൽ തന്നെ പേടിക്കേണ്ട എന്നർത്ഥം .

ഇനിയാണ് ഡാർക്ക് വെബ്‌ന്റെ മാസ്സ് എൻട്രി . ഗൂഗിൾ വഴി അല്ലെങ്കിൽ  chrome ബ്രൌസർ വഴി ഇവിടെ എത്തിപ്പെടാൻ കഴിയില്ല . 
എന്ത്കൊണ്ട് കാണാൻ കഴിയുന്നില്ല എന്ന് നോക്കാം .

darkwebile സൈറ്റുകൾ ഒക്കെ എൻക്രിപ്ട്ട്‌ ചെയിത വെബ്സൈറ്റ് ആണ് . നമ്മൽ സാധാരണ കാണുന്ന വെബ് പ്രോട്ടോക്കോൾ വച്ചിട്ടല്ലാ അത് വർക്ക് ചെയ്യുന്നത് .അതുകൊണ്ടു തന്നെ  ഇതിനകത്തേക്ക് കയറിപ്പറ്റാൻ പ്രതെയ്ക സോഫ്റ്റ്‌വെയർ ഒക്കെ ആവശ്യമാണ് .

സാധാരണ ടോർ ബ്രൌസർ ആണ് ഉപയോഗിച്ച് വരുന്നത് . ഫ്രണ്ട് ടു ഫ്രണ്ട് ,പിയർ ടു പിയർ വഴിയും കയറാം .


Onion Routing ആണ് ടോർ ബ്രൌസർ ഉസ് ചെയ്യുന്നത് .
 നമ്മുടെ ഐപി പലതവണ എൻക്രിപ്ട് ചെയിതു തിരിച്ചറിയാൻ പറ്റാത്ത രീത്യിൽ ആക്കിയിട്ട്‌ ടോർ നോഡിലൂടെ കടത്തിവിടുന്നു .

സദാവെബ്സൈറ്റ്‌ പോലെ .com ഡൊമൈൻ ആയിരിക്കില്ല ടോർ നെറ്വർകിൽ ഉള്ളവ .ഒണിയൻ സ്‌റ്റെൻഷനിൽ ഉല്ലവയായിരിക്കും. 

ഒണിയൻ ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ടോർ ഉപയോഗിച്ച് പോകാൻ കഴിയുക .


ഇനീ ഇതിനകത്തു എന്താ ഉള്ളത് എന്ന് നോക്കാം . നിയമപരമല്ലാത്ത എല്ലാ കാര്യങ്ങളുടെയും wholesale വിൽപ്പന തന്നെയുണ്ട് . മയക്കു മരുന്നുകൾ ,ആയുധങ്ങൾ , മനുഷ്യ ഭാഗങ്ങൾ,സീരിയൽ കില്ലേഴ്സ്  അങ്ങനെ അങ്ങനെ കേട്ടാൽ തരിക്കുന്ന കാര്യങ്ങൾ അടക്കം . 

ഓർക്കുക ഇതൊക്കെ അന്തര്ഷ്ടാതരത്തിലുള്ള കുറ്റകൃത്യമാണ് ഹെലമറ്റ്‌ ഇല്ലാതെ പോകുമ്പോൾ ഫൈൻ അടിക്കുന്ന പോലത്തെ കാര്യമല്ല . 

ക്യാഷ് ഓൺ ഡെലിവറി ആണോ ?

അല്ലാ. (ഉണ്ടോന്ന് അറിയില്ല . ഞാൻ ഓർഡർ ചെയ്യ്തിട്ടൊന്നുമില്ല )! ബിറ്കോയിൻ ആണ് ഇവിടത്തെ കറൻസി . 1 ബിറ്റ് കോയിൻ 15ലക്ഷത്തിനു മുകളിൽ വല്യ ഉണ്ട് ഇന്ത്യൻ കറൻസിയിൽ .

ഒരു സാദാ യൂസർ ഒരിക്കലും ഇതിനകത്തേക്ക് കയറേണ്ട ആവശ്യമില്ല . ഞാനോ ഈ ബ്ലോഗോ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല ഈ കാര്യങ്ങൾ . നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ സിസ്റ്റത്തിൽ വ്വല്ല ദുഷ്ട്ട പ്രയോഗ്രാമുകൾ ഒക്കെ കയറിപ്പെട്ടാൽ തീർന്നു .! അതുകൊണ്ട് വെറുതെ യൂട്യൂബിൽ ഒക്കെ വീഡിയോ കണ്ടു നോക്കിയാ മതി എന്നാണ് അമിതമായി ത്വര ഉള്ളവരോട് പറയാനുള്ളത് .

ശുദ്ധ ജലത്തിലെ പരൽ മീനുകളെ  മാറി നിൽക്കൂ.. ഡാർക്ക് വെബ്ബിലെ സ്രാവ് ഇതാ വരുന്നു .!



Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]