whatsapp വഴി നിങ്ങളുടെ ഫോൺ ചോർത്തിയോ ?
ഈ കഴിഞ്ഞ ഒക്ടോബര് 30 ആം തിയതി പത്രമാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഈ ബ്ലോഗ്‌പോസ്റ്റിനു അടിസ്ഥാനം . ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ whatsapp വിവരങ്ങൾ ഒരു ഇസ്രായേൽ കമ്പനി ചോർത്തി എന്നാണ് ആ വാർത്ത . പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖർ ഈ കുട്ടത്തിൽ പെടുന്നു .
എന്താണ് സംഭവിച്ചത് ?
whatsapp വീഡിയോ calling ലെ ഒരു സാങ്കേതിക പിഴവ് വഴി Pegasus എന്ന് spywareനു ഫോണിനുള്ളിലേക്ക് കടന്നു കയറാനുള്ള വഴിയൊരുക്കി . ഈ spyware ഇൻസ്റ്റാൾ ചെയിതു കഴിഞ്ഞാൽ ഫോണിലെ എല്ലാ വിവരങ്ങളും ദൂരെയുള്ള ഒരാൾക്ക് ചോർത്താൻ കഴിയും.യൂസർ അറിയാത്ത തന്നെ .! മെസ്സേജുകൾ , ഫോട്ടോ , വീഡിയോ , കോൺടാറ്റക്സ് , ബ്രൌസർ ഹിസ്റ്ററി , അങ്ങനെ ഫോണിലെ സകല വിവരങ്ങളും .!
എന്താണ് സംഭവിച്ചത് ?
whatsapp വീഡിയോ calling ലെ ഒരു സാങ്കേതിക പിഴവ് വഴി Pegasus എന്ന് spywareനു ഫോണിനുള്ളിലേക്ക് കടന്നു കയറാനുള്ള വഴിയൊരുക്കി . ഈ spyware ഇൻസ്റ്റാൾ ചെയിതു കഴിഞ്ഞാൽ ഫോണിലെ എല്ലാ വിവരങ്ങളും ദൂരെയുള്ള ഒരാൾക്ക് ചോർത്താൻ കഴിയും.യൂസർ അറിയാത്ത തന്നെ .! മെസ്സേജുകൾ , ഫോട്ടോ , വീഡിയോ , കോൺടാറ്റക്സ് , ബ്രൌസർ ഹിസ്റ്ററി , അങ്ങനെ ഫോണിലെ സകല വിവരങ്ങളും .!
ഇപ്പോൾ whatsapp ഇസ്രായേൽ കമ്പനിയായ ഈ പെഗാസസ് സ്പൈ വെയർ നിർമാതാക്കൾക്ക് എതിരെ യൂ എസ് ഫെഡറൽ ഇൽ കംപ്ലൈന്റ്റ് കൊടുത്തിരിക്കുകയാണ് whatsapp വഴി നുഴഞ്ഞു കയറി എന്ന് പറഞ്ഞിട്ട് .
ഈ ഇസ്രായേൽ കമ്പനി (NGO എന്നാണ് പേര്) പറയുന്നത് , ലൈസെൻസ് ഉള്ള ഗോവെന്മേന്റ് ഇന്റലിജൻസ് ഏജൻസികൾക്കും ലോ ആൻഡ് എൻഫോമെൻറ് ഏജൻസികൾക്കും ടെററിസം പോലുള്ള ഭീകര കുറ്റകൃത്യം തടയാൻ വേണ്ടി നിർമിച്ചതാണെന്നാണ് !
ഇനി ആരും അത്ര ശ്രദ്ധിക്കാതെ പോയ കുറച്ചു കാര്യങ്ങളിലേക്ക് കടക്കാം .!
Pegasus spyware whatsapp ഇത് തകരാറുണ്ട് എന്നറിഞ്ഞതിനു ശേഷം ഉണ്ടാക്കിയതല്ല .2015 ഇൽ തന്നെ ഉണ്ടാക്കിയിട്ടുണ്ട് . whatsapp എന്നത് വെറുമൊരു വഴികാട്ടി മാത്രമായി ഈ സംഭവത്തിൽ . whatspp ഈ പ്രശ്നം ഉടൻ തന്നെ പരിഹരിച്ചതായും പറഞ്ഞിരുന്നു . അതുകൊണ്ട് തന്നെ പൂർണമായും whatsapp നെ കുറ്റം പറയുക എന്നത് ഉചിതമല്ല .
ഇതിനു മുൻപ് സ്പൈവരെ നുഴഞ്ഞു കയറാൻ എന്തൊക്കെ മാർഗങ്ങൾ ഉപയോഗിച്ചെന്ന് ആർക്കറിയാം !!!
ഇനി ചെറിയൊരു ചരിത്രം
ലോങ്ങ് ലോങ്ങ് അഗോ അങ് 2016 സഫാരി ബ്രൗസേരിലെ പിഴവ് വഴി ഐഫോണിൽ (അത് ഐഫോൺ തന്നെ ) കയറിക്കൂടുകയും , യൂസർ അറിയാതെ ഫോണിൽ കയറിയ ശേഷം ജയിൽബ്രേക് (ആൻഡ്രോയിഡ് റൂട്ട് ചെയ്യുന്ന പോലെ ) ചെയ്ത് privileged user access നേടിയെടുത്തു . ശേഷം ഫോൺ കണ്ട്രോൾ മുഴുവൻ അങ്ങ് ദൂരെ ദൂരെ ഉള്ള ഒരാളുടെ കയ്യിൽ കിട്ടി .
2107 ഇൽ ആൻഡ്രോയിഡ് ഫോൺ വേർഷൺ spyware ഇറങ്ങി .ആ പ്രശ്നം പരിഹരിച്ചെന്ന് പിന്നീട് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ പറയുന്നു .
അനാവശ്യ ലിങ്കുകൾ തുറക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കുക , പുറമെ നിന്നുള്ള ആപ്പ് ഡൌൺലോഡ് ചെയ്യാതിരിക്കുക , ഫോൺ അതിലെ ആപ്പ് എന്നിവ ഇപ്പോഴും അപ്പ്ഡേറ്റ് ചെയ്യുക .
ഈ ബ്ലോഗ് പോസ്റ്റ് നിങ്ങലോടോപ്പോം നിങ്ങളുടെ ഫോണിലെ spyware കൂടി വായിക്കുന്നുണ്ടായാവാം ..!!!!!
Comments
Post a Comment