ഇന്റർനെറ്റും SIM കാർഡും ഇല്ലെങ്കിലും ഫോൺ വിളിക്കാം മെസ്സേജ് അയക്കാം



കേസ് 1 . ഫോൺ ഉണ്ട് നെറ്റ് ഇല്ല

കോളേജുകളിലും ഹോസ്റ്റലുകളിലും വൈഫൈ ഒക്കെ വ്യാപകമാകുന്നതിനു മുൻപ് ഉപയോഗിച്ച ചില ആപ്പുകൾ ഉണ്ട് . (ഈ ആപ്പ് ഡൌൺലോഡ് ചെയ്യാൻ നെറ്റ് വേണ്ടേ എന്ന ചോദ്യത്തിന് പ്രശസക്തി ഇല്ലാ )

1 . FireChat ബ്ലുടൂത് വൈഫൈ ഹോട്ട്സ്പോട്ട് ഉപയോഗിച്ചുകൊണ്ടാണ് ഈ ആപ്പ് വർക്ക് ചെയ്യുന്നത് . ടെക്സ്റ്റ് മെസ്സേജുകളും ഫോട്ടോയും ഈ ആപ്പ് വഴി കൈമാറ്റം ചെയ്യാം .
 https://play.google.com/store/apps/details?id=com.opengarden.firechat&hl=en_US

2 Signal. വളരെ പോപ്പുലർ ആയ ആപ്പ് ആണിത് .വീഡിയോ കാൾ ,sms , ഫോട്ടോ അങ്ങനെ ഒക്കെ കൈമാറ്റം ചെയ്യാൻ ഈ ആപ്പ് വഴി സാധിക്കും . disappearing messages, (അതായത് നിശ്ചിത സമയം കഴിഞ്ഞാൽ താനെ ഡിലീറ്റ് ആവുന്ന മെസ്സേജുകൾ ) എടുത്തു പറയേണ്ട ഒരു ഫീച്ചർ കൂടിയാണ് . സൗജന്യമായി ഉപയോഗിക്കാം ഇതൊക്കെ .
https://play.google.com/store/apps/details?id=org.thoughtcrime.securesms&hl=en_I

ഇതു രണ്ടും കിട്ടിയിട്ട് സംതൃപ്തി അടയാത്തവർക്കായി മറ്റു ചില ആപ്പുകളും ഇതാ
Manyverse, Briar, Txti

ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ നമ്മൾ എല്ലാരും സെയിം ആപ്പ് ഉപയോഗിച്ചാലേ കാര്യം ഉള്ളൂ , അതുകൊണ്ട് തന്നെ ആദ്യം രണ്ടു ആപ്പ് ഉപയോഗിക്കുന്നതാവും നല്ലത് .

കേസ് 2  . ഫോൺ  ഇല്ല നെറ്റ് ഉണ്ട്

കമ്പ്യൂട്ടറോ ടാബോ ഒക്കെ ഉണ്ടെങ്കിൽ അതുവഴി ഇന്റർനെറ്റ് കാൾ ചെയ്യാൻ ശമിക്കുക . സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുക .


കേസ് 3 : ഫോൺ ഇല്ല , നെറ്റ് ഇല്ലാ
Hand crank radio, Satellite phone ഒക്കെ വേണ്ടി വരും , പക്ഷെ കിട്ടാൻ വല്യ ബുധിമുട്ടാ .ഉച്ചയുണ്ടാകുക ബഹളം വയ്ക്കുക , ആൾക്കൂട്ടത്തിൽ എത്തിച്ചേരുക , മറ്റുള്ളവരോട് പറയുക

ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി പറയാം

1 . ചാടി കേറി പുറപ്പെടുന്നതിനു മുൻപ് കൃത്യമായ ആസൂത്രണം നടത്തുക
2 . സേഫ് ആയിട്ടുള്ള മീറ്റിങ് സ്ഥലങ്ങൾ കണ്ടെത്തുക
3 . പോകുന്ന സ്ഥലത്തിന് ചുറ്റുപാടുമുള്ള വഴിയൊക്കെ മനസിലാക്കുക
4 . ഒരു മെയിൻ പോയിന്റ് ഓഫ് കോൺടാക്ട് നെ കണ്ടെത്തുക , ആ ഗ്രുപ്പിന്റെ മുഴുവൻ തലവനായി നിൽക്കുക
5 . അടുത്തിരുക്കുന്നതും , വളരെ ദൂരെയുള്ളതും , സംസഥാനത്തിനു പുറത്തും , രാജ്യത്തിന് പുറത്തും ഉള്ള ചിലരുടെ  നമ്പർ ഓർത്തു വയ്ക്കുക .
6 . നിങ്ങളുടെ പ്ലാൻ അടുപ്പമുള്ള ചിലരുമായി ഷെയർ ചെയ്യുക , ആവശ്യമെങ്കിൽ live ലൊക്കേഷൻ ഓൺ ചെയ്ത് പോവുക
7. സ്വയ രക്ഷയെക്കുറിച്ചു ബോധവാമാർ ആവുക

ഒരു Disaster ഉണ്ടായാൽ എങ്ങനെ കമ്മ്യൂണിക്കേറ്റ ചെയ്യാം എന്ന ഈ ലേഖനം വായിച്ചതിനു നന്ദി .

നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തന്നാൽ ബ്ലോഗ് പോസ്റ്റ് വിപുലീകരിക്കാം .

വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി 

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?