ഡിജിറ്റൽ യുഗത്തിലെ വായന സങ്കല്പം. കൊറോണയെ വായിച്ചു 'തോൽപ്പിക്കാം .'






"പുതിയൊരു പുസ്തകം തുറക്കുമ്പോള്‍ പുത്തന്‍ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്ന് കാലഹരണപ്പെട്ടുകഴിഞ്ഞു. അച്ചടിച്ച പുസ്തകത്താളുകളില്‍നിന്ന് ഇന്ന് വായന കമ്പ്യൂട്ടറിലേയ്ക്കും മൊബൈല്‍ ഫോണിലേയ്ക്കും വായനയ്ക്കായുള്ള പ്രത്യേക ഉപകരണങ്ങളിലേയ്ക്കും (ഇ-ബുക്ക് റീഡറുകള്‍) വികസിച്ചിരിക്കുന്നു. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു." - മാതൃഭൂമി 

പുത്തൻ തലമുറയിലെ വായനാ രീതികൾ എന്താണെന്ന് നോക്കാം .

ഇ -ബുക്കുകൾ 

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സമാനമായ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വായിക്കപ്പെടാൻ വേണ്ടി രൂപപ്പെടുത്തിയ പുസ്തകങ്ങളാണ് ഇ ബുക്ക് അഥവാ ഇലക്ട്രോണിക്ക് ബുക്ക്. കടലാസ്സു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ കൃതികളാണ് ഇ ബുക്കുകളിൽ ഭൂരിഭാഗമെങ്കിലും, ഇലക്ട്രോണിക്ക് രൂപത്തിൽ മാത്രമായി ലഭ്യമാക്കപ്പെട്ട പുസ്തകങ്ങളുമുണ്ട്. ഇ ബുക്കുകളുടെ പ്രസാധനത്തെ ഇ പബ്ലിഷിംഗ് എന്നു വിളിക്കുന്നു.

നമ്മുടെ സാദാരണ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് .

ഇ ബുക്കുകൾ മലയാളത്തിലും ലഭ്യമാണ് . വായിക്കാൻ നിങ്ങളുടെ മൊബൈൽ ലാപ്പ് ടോപ്  ഒക്കെ ഉപയോഗിക്കാം .

ഇതാ മലയാളം അടക്കം കിട്ടുന്ന രണ്ടു ലിങ്കുകൾ 

ആമസോൺ :   Amazon Kindle Books
DC ബുക്ക്സ് : Booksebooks.dcbooks.com



ഇ ബുക്ക് റീഡർ 

ഇ ബുക്ക്സ് എന്താണെന്ന് പരിചയപ്പെട്ടല്ലോ , ഇ ബുക്കുകൾ വായിക്കാൻ സഹായിക്കുന്ന ഡിവൈസുകൾ ആണ് ഇ ബുക്ക് റീഡേഴ്സ് . ആമസോൺ kindle ആണ് പ്രമുഖമായ ഒരു റീഡർ . കണ്ണിനു ആയാസമില്ലാതെ വായിക്കാം എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം . ലിങ്ക് ഇവിടെ കൊടുക്കുന്നു താല്പര്യമുള്ളവർ കയറി നോക്കുക .

Kindle



 ടെലിഗ്രാം ചാനലുകൾ 


ഇ ബുക്ക്സ് സൗജന്യമായി നൽകുന്ന ടെലിഗ്രാം ഗ്രൂപ്പുകൾ അനവധിയാണ് . അവിടെ നിന്നും ഡൌൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ വായിക്കാം .




പത്രങ്ങളുടെ ഡിജിറ്റൽ എഡിഷൻ 


 ഇ -പത്രം 
നാട്ടിലില്ലെങ്കിലും നാട്ടിലെ വാർത്തകൾ അറിയാം എന്നതാണ് ഇവയുടെ വല്യ മേന്മ . ഓരോ ജില്ലയിലെയും പ്രാദേശിക വാർത്തകൾ അടക്കം വായിക്കാം . ഇഷ്ട്ടമുള്ള എഡിഷൻ തിരഞ്ഞെടുക്കാം .കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിക്കുകയുമാവാം 
 Epaper.manoramaonline.com
Epaper.mathrubhumi.com




മാസികകളും മറ്റ് ആനുകാലിക പ്രസിദ്ധികരണങ്ങളും 


സാദാരണ കടകളിൽ ഒക്കെ ലഭിക്കുന്ന വീക്കിലികൾ , മാസികകൾ മുതൽ . ഇന്ത്യയിൽ ഹാർഡ് കോപ്പി ലഭിക്കാത്ത പ്രസിദ്ധീകരണങ്ങൾ അടക്കം ഈ സൈറ്റ് വഴി വായിക്കാം . ഒരു മാസത്തെ അൺലിമിറ്റഡ് സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ ഏതു പുസ്തകവും വായിക്കാം . അതിന്റെ പഴയ എഡിഷനുകൾ സൗജന്യമായി ലഭിക്കുകയും ചെയ്യും . സിംഗിൾ എഡിഷൻ മാത്രം മതി എങ്കിൽ അതും വാങ്ങിക്കാം . ഇ പത്രങ്ങളും വായിക്കാം 

https://www.magzter.com/




Kindle Unlimited


199 രൂപക്ക് എത്ര പുസ്തകങ്ങളും വായിക്കാം അതാണ് kindle unlimited . ശ്രദ്ധിക്കുക , എല്ലാ പുസ്തകങ്ങളും ഇതിൽ ലഭ്യമല്ല . നിങ്ങൾക്ക് ഇഷ്ട്ടമുള്ള പുസ്തകങ്ങൾ ഉണ്ടോ എന്നൊക്കെ നോക്കി സബ്‌സ്‌ക്രിഷൻ എടുക്കുക .

Kindle Unlimited




പുസ്തകം കേൾക്കാം 


ഇനി വായിക്കാൻ അറിയുന്നവർ വായിച്ചു കേൾപ്പിക്കുന്ന രീതിയാണ് ഓഡിയോ ബുക്ക്സ് .
പ്രമുഖ പുസ്തകങ്ങളുടെ ഓഡിയോ ബുക്ക്സ് ലഭ്യമാണ് . മലയാളം പുസ്തകങ്ങളും ഉണ്ട് . കേട്ട് നോക്കി ഇഷ്ട്ടപ്പെട്ടാൽ വാങ്ങിക്കാം . 

Storytel.com




മലയാളം വിക്കിഗ്രന്ഥശാല


മലയാളത്തിലുള്ള പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സംരംഭമാണു് മലയാളം വിക്കിഗ്രന്ഥശാല. സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപപീഡിയയിൽനിന്ന് വ്യത്യസ്തമായി പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിവയെല്ലാം ഗ്രന്ഥശാലയിൽ ലഭ്യമാകും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളകൃതികൾ, മറ്റു് ഭാഷകളിലെ കൃതികളുടെ മലയാളലിപ്യന്തരണങ്ങൾ എന്നിവ വിക്കിഗ്രന്ഥശാലയിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ്.

Malayalam Wiki




പുസ്തകങ്ങളുമായി ഫ്രണ്ട്‌സ് ആവാം !


 പുസ്തക പ്രേമികളുടെ സോഷ്യൽ നെറ്റ്‌വർക്ക് ആണ് ഇത് . 
പുതിയ പുസ്തകങ്ങളെ കണ്ടെത്തുകയും , അവയുടെ റിവ്യൂസ് ഒക്കെ വായിക്കാം പോസ്റ്റ് ചെയ്യാം .
നിങ്ങൾക്ക് റീഡിങ് ചലഞ്ചു സൃഷ്ട്ടിച്ചു അതിന്റെ പ്രോഗ്രസ്സ് മനിസ്സിലാക്കാം .
പുസ്തക പ്രേമികൾ തീർച്ചയായും  കയറി നോക്കുക . വെറുതെ ആവില്ല , ഉറപ്പ് 
Goodreads.com




ഓൺലൈൻ ആയി സെക്കൻഡ്ഹാൻഡ് ബുക്ക്സ് 


പഴയ പുസ്തകങ്ങൾ ലഭിക്കുന്ന ഓൺലൈൻ ബുക്ക്സ് സ്റ്റോർ ആണ് BOOKCHOR . ഞാൻ തുടർച്ചയായി വര്ഷങ്ങളായി ഉപയോഗിക്കുന്നു . കീറി പറിഞ്ഞ പുസ്തകങ്ങൾ ഒന്നും അല്ല ലഭിക്കുക . വിശ്വസിച്ചു വാങ്ങിക്കാം . ചില പുസ്തകൾകൾക്ക് പുതിയതിനേക്കാൾ വില ഉണ്ട്. അതൊന്ന് ശ്രദ്ധിച്ചാൽ മതി .

https://www.bookchor.com/




ആപ്പുകൾ
 

ചെറുകഥകളും മറ്റും വായിക്കാം അവ എഴുതാം കൂട്ടുകാർക്ക് ഷെയർ ചെയ്യാം . അങ്ങനൊക്കെയുള്ളവർക്കുള്ള ചില ആപ്പുകൾ ആണിവ Wattpad , pathilipi .


“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ


ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കുവാൻ സഹായിക്കുക . നിങ്ങൾക്കറിയാവുന്നവ പറഞ്ഞു തന്നാൽ ആഡ് ചെയ്യുന്നതായിരിക്കും ekuttans@protonmail.com

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?