ഇനി ഇന്ത്യക്കാർക്ക് വഴി കാണിക്കാൻ നാവിക് .


ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമാണ് നാവിക് (Navigation with Indian Constellation) . ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്ന പേരിലും അറിയുന്നു. ( IRNSS)

അയിന് ഇപ്പോ എന്താ ??
1999-ൽ കാർഗിലിൽ തമ്പടിച്ചിരിക്കുന്ന പാകിസ്ഥാൻ സേനയുടെ സ്ഥാനങ്ങളറിയാൻ ഇന്ത്യ അമേരിക്കയുടെ ജി.പി.എസ് സംവിധാനത്തിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, അമേരിക്ക ഇന്ത്യയുടെ അപേക്ഷ നിരസിച്ചെന്നു മാത്രമല്ല, ഇന്ത്യൻ മേഖലയിൽ ജിപിഎസ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. GPS നു സമാനമായി തന്നെയാണ് NAVIC വർക്ക് ചെയ്യുന്നത് .

കാര്യം പറാടാ ..
നമ്മുടെ തലയ്ക്കു മുകളിലായി (36000 കി മി ) ഏഴ് ഉപഗ്രഹങ്ങൾ കറങ്ങിക്കളിക്കുന്നുണ്ട് . ഇവരാണ് താരം, ഇവയുടെ സാനിധ്യം കൊണ്ടാണ് കൃത്യമായ സ്ഥാന നിർണ്ണയം നടക്കുന്നത് .
ഇതൊക്കെ എപ്പോ വിട്ടു എന്നല്ലേ ?
ആദ്യത്തേത് 2013 ലും അവസാനത്തേത് 2016 ലും വിക്ഷേപിച്ചു . അവയിൽ മൂന്നെണ്ണം ഇന്ത്യൻ മഹാ സമുദ്രത്തിനു മുകളിലുള്ള ജിയോ സ്റ്റേഷനറി ഭ്രമണപാതത്തിലും , നാലെണ്ണം ജിയോസിൻക്രണസ് ബ്രാമണപഥത്തിലുമാണ് ഉള്ളത് . ഇന്ത്യയിലെ സ്ഥലങ്ങളിൽ മാത്രേ നാവിക്‌ (1500 ചാ കി മി .) നാവിക് സംവിധാനം വർക്ക് ചെയ്യുകയുള്ളൂ .

ഇത് രണ്ടു തരത്തിലുള്ള സേവനങ്ങൾ നൽകുന്നു. ഒന്ന് എല്ലാ ഉപയോക്താക്കൾക്കും കിട്ടുന്ന സാമാന്യ സ്ഥാന വിവര സേവനവും(SPS) മ്റ്റേത് നിയന്ത്രിത സേവനവുമാണ്.
അത് അനുവദിച്ചിട്ടവർക്ക് ഉപയോഗിക്കാവുന്നതും രഹസ്യതരത്തിലാക്കിയിട്ടുള്ളതുമാണ്. ഈ IRNSS സംവിധനൻ പ്രാഥമിക സേവന മേഖലയിൽ , കൂടുതൽ കൃത്യതയുള്ള 20 മീറ്റർ അകലെ നിന്നുള്ള വിവരങ്ങൾ നൽകാൻ ശക്തമാണ് .

ഓരോ സാറ്റലൈറ്റുകളും ആറ്റം ക്ലോക്കുകൾ, ടൈം സിഗ്നലുകൾ എന്നിവ ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാവിക് ഡിവൈസിൽ നിന്നും സാറ്റലൈറ്റും ആയി നിരന്തരം സിഗ്നലുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് . അങ്ങനെ ദൂരവും സമയവും കണക്കാക്കപ്പെടുന്നു .

ഇതൊക്കെ എന്ന് കിട്ടാനാ !!

ചൈനീസ് കമ്പനിയായ ഷഓമിയുടെ ഫോണു കളിൽ വൈകാതെ തന്നെ നാവിക് സംവിധാനം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട് .
ക്വാല്‍കോം ടെക്‌നോളജീസ് കമ്പനി അവരുടെ നിരവധി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഈ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് ഷഓമി ഫോണിൽ നാവിക് ഉപയോഗിക്കുന്നത് .
റിയല്‍മി 6 പ്രോ മോഡലിൽ ഇപ്പോൾ നാവിക് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട് .

കരയിലും, ആകാശത്തും, കടലിലുമുള്ള ഗതിനിര്‍ണയം, ദുരന്തനിവാരണം, വാഹനങ്ങള്‍ ട്രാക്ക് ചെയ്യല്‍ ഉള്‍പ്പടെ നിരവധി ഗതിനിര്‍ണയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് നാവിക് ഒരുക്കിയിരിക്കുന്നത്.



വിക്കിപീഡിയയുടെ സഹായത്തോടെയാണ് ഈ ബ്ലോഗ് പോസ്റ്റ് എഴുതിയത് .

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?