ഗൂഗിൾ 3D : എൻ്റെ വീട്ടിൽ കടുവ വന്നേ .. !!

എൻ്റെ വീട്ടിൽ കടുവ വന്നേ .. ഗൂഗിൾ  3d !!


എൻ്റെ വീട്ടിലും കടുവയെ കൊണ്ടുവരണം . എന്താ ചെയ്യേണ്ടത് ??





സ്റ്റെപ് 1 :  മൊബൈൽ  ഫോണിൽ ബ്രൌസർ ഓപ്പൺ ചെയ്ത് tiger എന്ന് ഗൂഗിൾ -ഇൽ ടൈപ്പ് ചെയ്യുക .
സ്റ്റെപ് 2 :  സെർച്ച് റിസൾട്ടിൽ view in 3d എന്നത് ക്ലിക്ക് ചെയ്യുക .
സ്റ്റെപ് 3 : അപ്പോൾ കാമറ ഓപ്പൺ ആയി വരും . നിങ്ങൾ തറയിലേക്ക് ഇപ്പോൾ വന്ന കടുവ നിഴൽ കാണിക്കുക .
കടുവ റെഡി !!!





കടുവയെ വലുതാക്കാം ചെയുതാക്കാം  സ്ഥലം മാറ്റാം .. ഒക്കെ ഒന്ന് ശ്രമിച്ചു നോക്കുക .


നിലവിൽ കടുവ, ചീങ്കണ്ണി, ആംഗ്ലർ ഫിഷ്, കരടി, പൂച്ച, ചീറ്റ, നായ, താറാവ്, പരുന്ത്, പെൻഗ്വിൻ, ജയന്റ് പാണ്ട, ആട്, കുതിര, സിംഹം, നീരാളി, സ്രാവ്, പാമ്പ്, ആമ, മുള്ളൻപന്നി, ചെമ്മരിയാട്, ചെന്നായ തുടങ്ങിയ മൃഗങ്ങളുടെ ത്രിഡി രൂപങ്ങളാണ് എ ആറിൽ ലഭിക്കുക


ഇതൊക്കെ എങ്ങനെ നടക്കുന്നു ??


ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗൂഗിൾ 3d വർക്ക് ചെയ്യുന്നത് .

യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റി.

ഓഗ്മെന്റഡ് (augmented ) എന്ന വാക്കിന്റെ ഉത്ഭവം augment എന്ന മറ്റൊരു വാക്കിൽ നിന്ന് തന്നെയാണ്. 'കൂട്ടിച്ചേർക്കുക' അല്ലെങ്കിൽ ;യോജിപ്പിക്കുക' എന്നൊക്കെ അർത്ഥമായി പറയാം. അതായത് നമ്മുടെ യഥാർത്ഥമായ ലോകത്തിലേക്ക് ചിത്രങ്ങളെയും ശബ്ദങ്ങളെയും മറ്റും കൊണ്ട് വന്നു മനുഷ്യന്റെ ജീവിതാനുഭവങ്ങളെ പരിപോഷിക്കുന്ന ഒരു 'മായാ വിദ്യ'. ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ നമ്മൾ യഥാർത്ഥത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ ഒന്നും കൂടെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്മെന്റഡ് റിയാലിറ്റി.

2017ലാണ് ഗൂഗിള്‍ ഓഗ്മെന്റഡ് റിയാലിറ്റി ആദ്യമായി അവതരിപ്പിച്ചത്. ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റിക്കറായ പ്ലേമോജിക്കായി വിംസിക്കല്‍ പ്ലേഗ്രൗണ്ട് സിസ്റ്റം ആയിരുന്നു ആദ്യ 3ഡി സംവിധാനം. അവഞ്ചേഴ്‌സ് കഥാപാത്രങ്ങള്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഗൂഗിൾ ന്റെ  ഏറ്റവും വല്യ ഇവൻറ് ആയ  ഗൂഗിൾ IO ഇൽ,  കഴിഞ്ഞ വര്ഷം ഇതിന്റെ  ഡെമോ കാണിച്ചിരുന്നു . കൊറോണ കാരണം ഈ വർഷത്തെ ഗൂഗിൾ io 2020 ഇവൻറ് മാറ്റിവച്ചിരിക്കുകയാണ് . കഴിഞ്ഞ വർഷത്തെ ഇവന്റ് കാഴ്ചകൾ കാണാൻ മുൻപിലത്തെ ബ്ലോഗ് പോസ്റ്റുകൾ നോക്കുക .

https://eatreadcode.blogspot.com/2019/05/io-2019-1.html




.....
കടപ്പാട് : ഇന്റർനെറ്റ് 

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?