ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ : ഒരു 'ഒളിഞ്ഞു' നോട്ടം




എന്താണ് ഡാറ്റ ?


നമ്മൾ ഇന്റർനെറ്റ് വഴി കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളെ ഡാറ്റ എന്ന് എളുപ്പത്തിൽ വിളിക്കാം .

എന്താണ് ബില്ല് ?

ബില്ല് അംഗീകരിച്ചാൽ അതൊരു നിയമമായി മാറുന്നു . നിയമമായി മാറിയാൽ അതെല്ലാവരും പാലിക്കണം


ഇത് ആരാ ഉണ്ടാക്കിയത് ?

പേഴ്സണൽ ഡാറ്റാ പ്രോട്ടക്ഷൻ ബില്ലിന്‍റെ ആദ്യ രൂപരേഖ തയ്യാറാക്കിയത് 2018ലാണ്. മുൻ സുപ്രീം കോടതി ജഡ്ജി ബി. ശ്രീകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ബില്ല് തയ്യാറാക്കിയത്.


ഇത് എന്നെ ബാധിക്കുമോ ?

ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാര്ക്കും ബാധകമാണ് .

ഇതിന്റെ ആവശ്യം എന്താ ?

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉറപ്പുവരുത്താന്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണെങ്കില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും അതിന് അധികാരം നല്‍കുന്നതാണു ബില്‍.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു സമൂഹമാധ്യമവും ഇന്റര്‍നെറ്റ് സേവനദാതാവും വ്യക്തിയും സ്വകാര്യവിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ബില്ലിനെ എതിര്‍ക്കുന്നവര്‍ വ്യാഖ്യാനിക്കുന്നു.

സ്വകാര്യത പൗരന്റെ മൗലികാവകാശമാണെങ്കിലും തീവ്രവാദികള്‍ക്കോ ക്രിമിനലുകള്‍ക്കോ അത് മൗലികാവകാശമല്ലെന്ന സര്‍ക്കാര്‍ നിലപാട് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ വ്യക്തമാക്കുകയുണ്ടായി.


വ്യക്തികത വിവരം എന്ന് പറഞ്ഞാൽ എന്തൊക്കെയാ ?

പാസ്സ്‌വേഡുകൾ, സാമ്പത്തിക വിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ഔദ്യോഗിക വിവരങ്ങൾ, ലൈംഗിക ജീവിതം, സെക്ഷ്വൽ ഓറിയന്റേഷൻ, ബയോമെട്രിക് വിവരങ്ങൾ, ജനിതക വിവരങ്ങൾ, ട്രാൻസ്ജെൻഡർ സ്റ്റാറ്റസ്, ഇന്റർസെക്സ് സ്റ്റാറ്റസ്, ജാതി, ഗോത്രം, മത-രാഷ്ട്രീയ വിശ്വാസം തുടങ്ങിയവ. 

ഇത്രയേ ഉള്ളൂ ?

അല്ല. ഇതിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും.

ഇതുകൊണ്ട് കമ്പനികൾക്ക് വല്ല കുഴപ്പവും ഉണ്ടോ?

സമൂഹ മാധ്യമങ്ങൾ ഇന്ത്യക്കാരുടെ വിവരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നും ബിൽ നിഷ്കർഷിക്കുന്നു.
കമ്പനികൾക്ക് അതിനുവേണ്ട ഇൻഫ്രാസ്ട്രക്ച്ചർ ഇവിടെ നിർമ്മിക്കേണ്ടി വരും . അത് ,മാത്രമല്ല ഇന്ത്യ ആവശ്യപ്പെട്ടാൽ ആ വിവരങ്ങൾ എടുത്തു നൽകുകയും വേണം .

വ്യക്തമായ സമ്മതത്തോടു കൂടി മാത്രമേ സ്വകാര്യവിവരങ്ങൾ ഉപയോഗിക്കപ്പെടാവൂ എന്ന് ബില്ലിന്റെ കരട് രൂപം . വ്യക്തമായതും കൃത്യമായതും അറിവോടു കൂടിയതുമായ സമ്മതമാണ് ആവശ്യം. കൊടുത്തപോലെ സമ്മതം തിരിച്ചെടുക്കാനും സാധിക്കണം

അങ്ങനെ കമ്പനികൾ ചെയിതില്ലലോ ?

15 കോടിയോ അല്ലെങ്കില്‍ കമ്പനിയുടെ ആഗോള ലാഭത്തിന്റെ നാലുശതമാനമോ ഇതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി നൽകണം.  ചെറിയ നിയമ ലംഘനങ്ങള്‍ക്ക് അഞ്ച് കോടിയോ കമ്പനിയുടെ ലാഭത്തിന്റെ രണ്ട് ശതമാനമോ പിഴയായി നല്‍കണം. അത്രയേ ഉള്ളൂ .


ഇതൊക്കെ നല്ലതല്ലേ ??

എനിക്കറിയില്ല . അത് നിങ്ങളുടെ യുക്തിക്കനുസരിച്ചു ചിന്തിച്ചു കണ്ടെത്തുക .
എല്ലാ സ്വകാര്യാ വിവരങ്ങളും നിങ്ങൾ അറിയാതെ തന്നെ നിങ്ങളിൽ നിന്നും എടുക്കാൻ കഴിയും നിരീക്ഷിക്കാൻ കഴിയും . ചിലതൊക്കെ ഉന്നതതല ഉദ്യോഗസ്ഥർക്ക് മതമേ പറ്റുകയുള്ളൂ എന്നാണ് .


..............................................
എൻഡിങ് നോട്ട് : ഈ ബ്ലോഗ് പോസ്റ്റ് കണ്ടാൽ തോന്നും ഇതുവരെ എന്റെ ഡാറ്റ ഒക്കെ  ആരും എടുത്തില്ല , ഞാൻ ചെയ്യുന്നതൊക്കെ ആരും കാണുന്നില്ല എന്ന് . 

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?