ഫേസ്ബുക്കും ജിയോ ഒന്നിക്കുമ്പോൾ : ചില കണ്ണുകടികൾ !





എന്താണ് കാര്യം ?

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ ജിയോയുടെ 5.7 ബില്യൺ ഡോളർ (43,574 കോടി രൂപ) മതിപ്പുള്ള ഓഹരി ഫേസ്ബുക്ക് വാങ്ങി.അതായത് ജിയോയുടെ പത്തു ശതമാനത്തിനടുത്തു വരുന്ന ഓഹരി ഇനി ഫേസ്ബുക്കിന് സ്വന്തമാണ് . കൃത്യമായി പറഞ്ഞാൽ 9.9 %.

എന്താണ് ഓഹരി ?

വ്യവസായസംരംഭത്തിന്റെ ഭാഗങ്ങൾ (ഷെയറുക്സൾ )ആണ് ഓഹരി എന്ന് പറയുന്നത് .

ഗവണ്മെന്റ് എന്ത് പറയുന്നു ?

ജിയോയും ഫേസ്ബുക്കും ഒന്നിച്ച് പ്രവർത്തിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ' മിഷന്‍റെ രണ്ട് പ്രധാന ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്', ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' എന്നിവ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു .

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ താൽപര്യത്തിന് അനുസരിച്ചായതിനാൽ അധികൃതരുടെ ഒത്താശയും ലഭിക്കും എന്ന് കരുതുന്നു.

ജിയോ എന്തിനു ഓഹരി  വിറ്റു ??

സൗജന്യമായി പല സേവനങ്ങളും സർവീസുകളും നൽകിയത് കൊണ്ട് ജിയോ നു കുറെ കടം ഉണ്ട് . 2021 മാർച്ചിൽ ഈ കടം ഇല്ലാതാക്കാൻ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് സഹായിക്കുന്നതാണ് ഫേസ്ബുക്കുമായുള്ള കരാർ.

എന്താണ് ഉദ്ദേശം ?

വാട‍്‍സാപ്പും റിലയന്‍സിന്‍റെ ജിയോമാര്‍ട്ടും ചേര്‍ന്ന് ഇ-കൊമേഴ്‍സ് ശക്തിപ്പെടുത്താനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ജിയോയും വാട്സാപ്പും ചേർന്ന് ജിയോമാർട്ടിലൂടെ ഇവിടുത്തെ ചെറുകിട കച്ചവടം മുഴുവൻ വിഴുങ്ങാനുള്ള വഴി കാണുന്നു . വിവരം കൈമാറലും സാദ്ധ്യതകൾ വഴിയൊരുങ്ങുന്നു.

ഇതൊക്കെ ആരേലും ഉപയോഗിക്കുമോ ?

നിലവിൽ 38.8 കോടി മൊബൈൽ വരിക്കാരുണ്ട് ജിയോന്. ജിയോ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ വേറെയും.
(ഫെയ്സ്ബുക്കിന് ഇന്ത്യയിൽ 25 കോടി ഉപയോക്താക്കളുണ്ട്.
വാട്സാപ്പിന് 40 കോടി.)
സ്‍മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരി‍ല്‍ 80 ശതമാനവും വാട്‍സാപ്പ് ഉപയോഗിക്കുന്നവരുമാണ്. അതുകൊണ്ട് വരാനിരിക്കുന്ത് വാട്‍സാപ്പ് ഷോപ്പിങ്ങിന്‍റെ കാലമാകും.  റീചാർജ് ബില്ല് പയ്മെന്റ്റ് എന്നിവ ഒക്കെ ഉണ്ടായേക്കും

അത്രയേ ഉള്ളൂ ?

അല്ല . ടെലികോം മുതൽ ഇ-കൊമേഴ്‌സ്, ഹോം ഇൻറർനെറ്റ് തുടങ്ങിയമേഖലകളിലും മേഖലകളിൽ ശക്തമായ സാനിദ്ധ്യമുള്ള ജിയോയുമായുള്ള കൂട്ടുകെട്ട് ഇന്ത്യയിൽ ഫേസ്ബുക്കിന് കൂടുതൽ ഇടം ലഭിക്കുന്നതാണ്. കരാർ വമ്പൻ സാധ്യതകൾ ആണ് തുറന്നു കാട്ടുന്നത് !!.(വാട്സാപ്പ് പേയ്മെന്റ് ഇതുവരെ പച്ചക്കൊടി കണ്ടിട്ടില്ലെന്ന് ഓർക്കണം)

നമ്മുടെ സ്വകാര്യ വിവരങ്ങൾ ഇപ്പോൾ തന്നെ ഫേസ്ബുക്കിന്റെ കൈയ്യിൽ ഉണ്ട് . ഇനി നമ്മുടെ വാങ്ങൽ ശീലങ്ങളും മനസ്സിലായാൽ ഏതൊക്കെ തരത്തിൽ പരസ്യം വരും എന്നൊക്കെ കണ്ടറിയണം .

ജിയോ ഫോണുകളിൽ വാട്സാപ്പും ഇൻസ്റ്റഗ്രാമും നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്യ്ത് വെക്കലോ!

ജിയോ നെറ്റ്‌വർക്ക് ഉള്ളവർക്ക് ഫേസ്ബുക് വാട്സാപ്പ് ഫ്രീ ആയി കൊടുത്താലോ ? നമ്മൾ അതുവഴി സാദനങ്ങൾ വാങ്ങുന്നു, ബില്ലുകൾ അടക്കുന്നു, റീചാർജ് ചെയ്യപ്പെടുന്നു ....ഇങ്ങനെ ഒക്കെ ആയാലോ ? ജിയോ മുഴുവനായി വിഴുങ്ങിയില്ലേ ? സാദാ കമ്പനികൾ എന്ത് ചെയ്യും ? 199 രൂപയുടെ നെറ്റ് റീചാർജി ചെയിതിട്ട് അരക്കിലോ തക്കാളി വാങ്ങിക്കുമോ നമ്മൾ ?

ഇതൊക്കെ തോന്നലുകളാണ് . ഇതിനപ്പുറം ബിസിനസ്സ് സാദ്ധ്യതകൾ ഉണ്ടായേക്കാം ! നിങ്ങളുടെ തോന്നലുകൾ അറിയിക്കുക.

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?