AI എങ്ങനെ ജോലി തട്ടിയെടുക്കും? ഏതൊക്കെ ജോലികൾ അവസാനിപ്പിക്കും?!



ഏതൊരു കണ്ടുപിടുത്തതിന്റെയും അടിസ്ഥാനം നമ്മുടെ ആവശ്യകഥയാണ് . കേട്ടിട്ടില്ലേ Necessity is the Mother of Invention(അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ്) എന്ന് . നിർമ്മിത ബുദ്ധി മാത്രമല്ല നാളയുടെ ടെക്നോളജികൾ എങ്ങനെ ജോലി ഇല്ലാതാക്കും അല്ലെങ്കിൽ എങ്ങനെ പുതിയൊരു ജോലി മേഖല തുറന്നുതരും എന്ന് നമുക്ക് നോക്കാം .

നിർമ്മിത ബുദ്ധി(AI ) എങ്ങനെ ജോലി ചെയ്യും ?
മനുഷ്യനെക്കാൾ കൃത്യതയും വേഗവും പുലർത്താൻ സാധിക്കുമെന്നതാണ് എഐയുടെ വളർച്ചയ്ക്കു കാരണം! വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയെയും ആണ് ai എന്ന ശാസ്ത്ര വിഭാഗം കൈകാര്യം ചെയ്യുന്നത് . വിവേകമുള്ള യന്ത്രങ്ങൾ എന്നാൽ ചുറ്റുപാടിൽ നിന്നും കാര്യങ്ങൾ സ്വീകരിക്കുകയും അതുവഴി വിജയകരമായി നീങ്ങുവാനുള്ള പ്രവർത്തികൾ നടപ്പിൽ വരുത്തുന്നതുമായ വ്യൂഹങ്ങൾ ആണ്.! നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്‌തോളും എന്ന് സാരം !

ഇതൊക്കെ ഉൽക്ക വീഴും എന്ന് പറയുന്നത് പോലെ അല്ലേ ഇപ്പോഴെങ്ങാനം നടക്കുന്ന കാര്യമാണോ ?
കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ.! സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്.  ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ . സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്.
ഒരു പത്തു വര്ഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് വിദഗ്ധഅഭിപ്രായം . കൊറോണ വന്നില്ലെങ്ങ്കിൽ മാത്രം എന്ന് എന്റെ അഭിപ്രായം .

എന്തിനാണ് പൊതുവെ മെഷ്യൻ ഉപയോഗിക്കുന്നത് ?
ഒരു കമ്പനി മെഷീൻ ഉപയോഗിക്കുന്നത് :- ഒരു ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ, ഗുണനിലവാരം മെച്ചപ്പെടുത്തുക. ജോലി ലാഭകരമായി വേഗത്തിൽ ചെയ്യുക എന്ന ഉദ്ദേശത്തോട് കൂടിയാണ് .
AI  തന്നെ വേണമെന്നില്ല സാദാരണ മെഷീൻ തന്നെ ഒരുപാട് ജോലി നഷ്ട്ടപ്പെടുത്തിയേക്കാം .
jcb നിർമ്മിച്ചതുകൊണ്ട് jcb ഡ്രൈവർമാർക്ക് പണി കിട്ടി , നല്ലതു തന്നെ , പക്ഷെ ആ jcb കാരണം മണ്ണിൽ പണിയെടുക്കുന്ന കുറെ പേരുടെ പണി പോയ് !
ഇനി കമ്പ്യൂട്ടറിന്റെ കാര്യമെടുക്കാം എത്രയെത്ര തൊഴിലവരസങ്ങൾ സൃഷ്ട്ടിച്ചു അല്ലേ ?!!!!

ആദ്യം നഷ്ടപ്പെടുക വലിയ നൈപുണ്യമൊന്നും വേണ്ടാത്ത തരത്തിലുള്ള, ആവർത്തിച്ച് ആവർത്തിച്ചുള്ള ജോലികൾ ആയിരിക്കും . ഇത്തരം ജോലികള്‍ യന്ത്രങ്ങളെ ഏല്‍പ്പിക്കുക വഴി ചെലവ് വളരെയധികം കുറയ്ക്കാന്‍ കഴിയും. മാത്രമല്ല ഇത്തരം ജോലികളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉണ്ടാക്കുന്നത് എളുപ്പവുമാണ്.
    

10 Jobs AI Can Replace

    Telemarketing
    Bookkeeping Clerks
    Compensation and Benefits Managers
    Receptionists
    Couriers
    Proofreaders
    Computer Support Specialists
    Market Research Analysts
    Advertising Salespeople
    Retail Salespeople


10 Jobs AI Can't Replace

    Human Resource Managers
    Sales Managers
    Marketing Managers
    Public Relations Managers
    Chief Executives
    Event Planners
    Writers
    Software Developers
    Editors
    Graphic Designers
(സോഴ്സ് :ഇന്റർനെറ്റ് )
ആണവ നിലയങ്ങളിലും, മൈനിങ് നടത്തുന്നിടങ്ങൾ എന്നിവടങ്ങളിൽ ഇവ ഉപയോഗിച്ച് കഴിഞ്ഞാൽ വലിയൊരു നേട്ടം തന്നെയാവുമത് .

പേടിക്കേണ്ട ആവശ്യം ഉണ്ടോ ?

ഇല്ല. ജോലിയുടെ രൂപവും ഭാവുമൊക്കെ മാറും , പുതിയ ചില സ്കിൽ പഠിക്കേണ്ടിവരും . പണിയെടുക്കാനുള്ള മനസ്സുണ്ടെങ്കിൽ പണി വന്നുകൊണ്ടേ ഇരിക്കും .

അതുകൊണ്ട് തന്നെ ഗവണ്മെന്റ് ഉദ്യോഗസ്ഥന് മാത്രേ പെണ്ണ് കൊടുക്കൂ എന്നൊന്നും ആരും പറയണ്ട കേട്ടോ .

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?