നമ്മൾ മരിച്ചാൽ facebook , twitter അക്കൗണ്ടിന് എന്ത് സംഭവിക്കും ? ആർക്കൊക്കെ അക്കൗണ്ട് തുറക്കാം ?




മരിച്ചവര്‍ക്കു മാത്രമേ പാസ്‌വേഡ് അറിയൂ, അതിനാല്‍ മറ്റാര്‍ക്കും അക്കൗണ്ട് ഡിലീറ്റ് ആക്കാൻ അല്ലെങ്കിൽ മാറ്റം വരുത്തുവാൻ കഴിയില്ലല്ലോ എന്നൊരു ധാരണ ഉണ്ടെകിൽ അത് മാറ്റി വച്ചോളൂ  .


ഞാൻ ചത്താൽ എന്റെ കള്ളക്കളി പുറത്താവുമോ ?
പേടിക്കേണ്ട . ഫേസ്ബുക് ആയാലും ട്വിറ്റെർ ആയാലും പഴയ മെസ്സേജുകൾ കാണുവാൻ സാധിക്കുന്നതല്ല .


ഞാൻ ചത്താൽ ഫേസ്ബുക് ?:
ലെഗസി കോണ്ടാക്റ്റ് എന്നൊരു ഓപ്‌ഷൻ ഉണ്ട് ഫേസ്ബുക്കിൽ . അതായത് ഫേസ്ബുക്കില്‍ പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കാന്‍ കഴിയും. നമ്മൾ  ജീവിച്ചിരിക്കുന്ന സമയത്തു തന്നെ അക്കൗണ്ടിലേക്ക് ഒരു ലെഗസി കോൺടാക്ട് ആഡ് ചെയ്യേണ്ടതുണ്ട് .

നിങ്ങള്‍ മരിച്ചാല്‍ ലെഗസി കോണ്ടാക്ടിന് പരേതന്റെ പ്രൊഫൈല്‍ ഫോട്ടോകള്‍ മാറ്റാനും പുതിയ മെസേജുകള്‍ ഇടാനും സാധിക്കും. ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെ നിങ്ങള്‍ മരിച്ച കാര്യവും വലിയ അക്ഷരത്തില്‍ തെളിഞ്ഞു വരും.

അതുപോലെ ഇതിലൂടെ ഫ്രൊഫൈല്‍ നശിപ്പിക്കാം. പരേതന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഫ്രൊഫൈല്‍ നശിപ്പിക്കാം. എന്നാൽ ഒരിക്കലും നിങ്ങള്‍ അയച്ച പഴയ മെസേജുകള്‍ വായിക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ ലെഗസി കോണ്ടാക്ടിനു കഴിയില്ല.


ഞാൻ ചത്താൽ ട്വിറ്റെർ ?:
ഇനി ട്വിറ്ററില്‍ എങ്ങനെ ഈ സംവിധാനം ചെയ്യാം എന്ന് നോക്കാം.
മരിച്ചയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നീക്കം ചെയ്യാന്‍ അയാളുടെ അടുത്ത ബന്ധു ട്വിറ്ററില്‍ അതിനായി അപേക്ഷ നല്‍കണം. കൂടതെ ബന്ധുവിന്റേയും വിലാസം തെളിയിക്കുന്ന രേഖ, ആള്‍ മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന മരണസര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വെക്കുകയും ചെയ്യണം.

ഇവ ഒക്കെ സങ്കടിപ്പിച്ചു താഴെ കാണുന്ന ലിങ്ക് വഴി സബ്മിറ്റ് ചെയ്യുക . ലിമിറ്റഡ് അക്സസ്സ് മാത്രമേ ലഭിക്കുകയുള്ളൂ .

https://help.twitter.com/forms/privacy



...........
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി . കടപ്പാട് : പരന്നു കിടക്കുന്ന ഇന്റർനെറ്റ്



Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?