വ്യാജ വാർത്തകൾ എങ്ങനെ തിരിച്ചറിയാം ? ഇത് വായിച്ചാൽ നിങ്ങളെ ആർക്കും പറ്റിക്കാൻ കഴിയില്ല!!





ആകാശ ഗംഗ ഗാലക്സിയിൽ നിന്നും പുറപ്പെടുന്ന കോസ്മിക് രശ്മികൾ ഇന്ന് രാത്രി പതിനൊന്നു മണിയോട് കൂടി ഭൂമിയിലൂടെ കടന്നു പോവുന്നു എല്ലാവരും രാത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്യുക .
ഫ്രൂട്ടിയിൽ എയ്ഡ്സ് ഉള്ള ഒരാളുടെ രക്തം കലർത്തിയിട്ടുണ്ട് ഫ്രൂട്ടി കുടിക്കാതിരിക്കുക .!
നമ്മുടെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച വ്യാജ വാർത്തകൾ ആണിവ !!

2000 ന്റെ നോട്ടിൽ ചിപ്പ് ഉണ്ടെന്നും പറഞ്ഞു പറ്റിച്ച കൗമാരം ..
ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചാൽ ഒരിക്കലും പറ്റിക്കപ്പെടില്ലെന്ന് (😜)വിചാരിച്ച യൗവനം ...!!

ഇന്നും ഇതൊക്കെ ഫോർവേർഡ് ചെയ്യുന്ന കേശു അമ്മാവന്മാർ നമുക്കിടയിൽ ഉണ്ടെന്നത് നിഭാഗ്യകരം തന്നെ .

വ്യാജമാരുടെ സെയ്‌ക്കോളജി നോക്കി കള്ള വാർത്തകൾ കണ്ടെത്താൻ നിങ്ങളെ പ്രാപ്തരാക്കാൻ ഈ ബ്ലോഗിലൂടെ ശ്രമിക്കുന്നു .

വ്യാജ വാർത്തകൾ നിമ്മിക്കുന്നതും ഷെയർ ചെയ്യുന്നതും നിയമപരമായി കുറ്റകരമാണ് .
1. കോമണ്‍ സെന്‍സ് ഉപയോഗിക്കുക

നിങ്ങള്‍ എടിഎം ഉപയോഗിക്കുമ്പോള്‍ അക്രമികള്‍ വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ പറയുന്നത് പോലെ പൈസ എടുക്കുന്നതിനായി എടിഎമ്മില്‍ കാര്‍ഡ്‌ ഇടുകയും തുടര്‍ന്ന് നിങ്ങളുടെ പിന്‍ നമ്പര്‍ റിവേര്‍സ് രീതിയില്‍ എന്റർ ചെയ്യുക ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ പിന്‍ നമ്പര്‍ 1234 എന്നാണെങ്കില്‍ നിങ്ങള്‍ 4321 എന്നിങ്ങനെ എന്റർ ചെയ്യുക .

ഇതിലെ സത്യാവസ്ഥ എങ്ങനെ മനസ്സിലാക്കാം ?

എന്റെ പിൻ നമ്പർ 1111 ആണെന്ന് കരുതുക . അത് തിരിച്ചിട്ടാലും മറിച്ചിട്ടാലും 1111 തന്നെ .

വായിച്ചിട്ട് നമ്മുടെ സാമാന്യ ബോധവുമായി താരതമ്മ്യപ്പെടുത്തുക .സ്വാഭാവികമായ ചില പിശകുകൾ അതിൽ തന്നെ ഉണ്ടാകും.

2 . ഗൂഗിളിൽ തിരിയുക

ഇതിലും മികച്ചൊരു മാർഗം സ്വപ്നങ്ങളിൽ പോലും ഇല്ല ! വന്ന മെസ്സേജ് പൂർണ്ണമായും കോപ്പി ചെയ്‌തോ അതിലെ പ്രധാന കാര്യം (ആ കീവേഡ് ) ഗൂഗിൾ-ഇൽ തിരയുകയോ ചെയ്യുക . ഉദാഹരണമായി ഒരു പ്രമുഖ നടൻ മരിച്ചു എന്ന വാർത്ത കണ്ടാൽ അദ്ദേഹത്തിന്റെ പേര് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി .

3. വിഷയവുമായി ബന്ധപ്പെട്ട് ഏജൻസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക

രണ്ടു രൂപയ്ക്ക് ആമസോൺ ഐഫോൺ കൊടുക്കുന്നു എന്ന മെസ്സേജ് വന്നാൽ കൂടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാതെ , ആമസോൺ ഒഫീഷ്യൽ വെബ്സൈറ്റ് ഇൽ കയറി നോക്കുക .

4. യു.ആര്‍.എല്‍ നന്നായി പരിശോധിക്കുക


മറ്റ് വെബ്‌സൈറ്റുകളുടെ യു.ആര്‍.എലില്‍ ചെറിയ മാറ്റം വരുത്തി തെറ്റിദ്ധരിപ്പിക്കും വിധമായിരിക്കും വ്യാജ വാര്‍ത്തകളുടെയും മറ്റും വെബ്സൈറ്റ് അഡ്രസ്സ്.

5 .വിഷയവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട അറിവുള്ള ആളെ സമീപിക്കുക.

6.എന്തിനാണ് നമ്മള്‍ ഫോര്‍വേഡ് ചെയ്യുന്നത് എന്ന് ചിന്തിക്കുക
ഒരു

മെസ്സേജ് നമ്മള്‍ എന്തിനു വേണ്ടിയാണ് മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നത് എന്ന് ആലോചിക്കുക.

7 . ആരും ഒന്നും വെറുതെ തരില്ലെന്നും കൂടെ മനസിലാക്കുക .

100 പേർക്ക് ഫോർവേർഡ് ചെയ്താൽ 100 രൂപ തരും എന്നത് പോലെയുള്ള മെസ്സേജുകൾ , നിങ്ങൾ 100 പേർക്ക് മെസ്സേജ് അയച്ചു എന്ന് അയാൾക്ക് എങ്ങനെ മനസ്സിലാവും ? ഒരു 100 പേർക്ക് അയച്ചാൽ 100 രൂപ നിങ്ങൾക്ക് തരാൻ മാത്രം എന്താണുള്ളത് ? എന്തിനാണ് ഇത്ര വലിയൊരു മുതൽമുടക്ക് അവർ നടത്തുന്നത് ? പരസ്യത്തിന് മറ്റു മാര്ഗങ്ങള് ഇല്ലേ ?

8. ചിത്രങ്ങള്‍ ശ്രദ്ധിക്കുക

പ്രമുഖ ന്യൂസ് പോർട്ടലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡൌൺലോഡ് ചെയ്ത് അതിലെ ടെക്സ്റ്റ് മാത്രം മാറ്റി (ലോഗോ ഒന്നും ഒഴിവാക്കാതെ ) അയച്ചു തരുമ്പോൾ അവരുടെ ഒഫീഷ്യൽ പേജിൽ കയറി നോക്കുക , അങ്ങനെ ഒരു വാർത്ത ഉണ്ടോ എന്ന് .

കൃത്രിമത്വം കാണിക്കുന്ന വീഡിയോകളും ദൃശ്യങ്ങളുമായിരിക്കും വ്യാജ വാര്‍ത്തകളില്‍ പലപ്പോഴും ഉപയോഗിക്കുക. ചിലപ്പോള്‍ യഥാര്‍ത്ഥ ചിത്രങ്ങളായിരിക്കും പക്ഷെ വാര്‍ത്തയുമായി യാതൊരുവിധ ബന്ധവും ഉണ്ടാവുന്നതാവില്ല അത്. ചിത്രങ്ങള്‍ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ആ ചിത്രം ഗൂഗിള്‍ ഇമേജില്‍ സെര്‍ച്ച് ചെയ്ത് പരിശോധിച്ചാല്‍ മതി.

9 . ഫാക്ട് ചെക്കിങ് വെബ്സൈറ്റ് നോക്കുക .

വ്യാജവാർത്തകൾക്ക് പിറകിലുള്ള സത്യാവസ്ഥയും അതിന്റെ കാര്യങ്ങളും പറഞ്ഞു തരുന്ന അനവധി വെബ്സൈറ്റ് ഉണ്ട് .
ഉദാഹരണം :
ഏഷ്യാനെറ്റ് : https://www.asianetnews.com/fact-check-news
ഫാക്ട് ചെക്ക് : https://www.factchecker.in/category/fact-check/

10 . പഠിക്കുക , വായിക്കുക

വ്യാജ വാർത്തകളെ നിരീക്ഷിക്കുക . നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ അന്വേഷകനെ വിളിച്ചുണർത്തുക .ഏതൊക്കെ രീതിയിൽ പറ്റിക്കപ്പെടും എന്ന് നേരത്തെ മനസിലാക്കുക . വ്യാജന്മാരുടെ പാറ്റേൺ നോക്കി വെക്കുക .

11. വെരിഫൈ ചെയ്യുക ബ്ലഡ് ആവശ്യമുണ്ട്  പോലത്തെ മെസ്സേജ് കിട്ടിയാൽ ആ നമ്പറിലേക്ക് വിളിച്ചു നോക്കി ഉറപ്പുവരുത്തി മറ്റുള്ളവർക്ക് അയക്കുക . ബ്രേക്ക് ദി ഫേക്ക് ചെയിൻ

  1. Develop a critical mindset.
  2. Check the source.
  3. See who else is reporting the story.
  4. Examine the evidence.
  5. Look for fake images.
  6. Check that it "sounds right."
    Source: Internet
മറ്റ് മാര്ഗങ്ങള് കമന്റ് ചെയ്ത് അറിയിക്കുക . നന്ദി !


വാൽക്കഷ്ണം :ഈ ബ്ലോഗ് പോസ്റ്റ് 10 പേർക്ക് ഷെയർ ചെയ്താൽ 10 മിനിറ്റിനുള്ളിൽ നല്ലൊരു വാർത്ത നിങ്ങൾക്ക് കേൾക്കാം !!

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?