നമ്മുടെ ആരോഗ്യ വിവരങ്ങൾ ചോർന്നാൽ എന്താവും സ്ഥിതി?




വാർത്തകളിൽ  നിറഞ്ഞു നിന്നിരുന്ന  ആരോഗ്യസേതുവും സ്പ്ലിങ്കർ വിവാദവുമൊക്കെ സ്വകാര്യതയ്ക്ക് ഇത്രത്തോളം വിലയുണ്ടോ എന്ന് നമ്മളെ ചിന്തിപ്പിക്കാൻ ഉള്ള ഒരു കാരണമായി . ഗൂഗിൾ , ഫേസ്ബുക് ഒക്കെ വര്ഷങ്ങളായി കഴുകന്മാരെപ്പോലെ നമ്മുടെ സ്വകാര്യവിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും , ഒരുപാട് വിവരങ്ങൾ നാം അറിഞ്ഞും അറിയാതെയുമൊക്കെ കൈമാറിക്കഴഞ്ഞെന്നും ഓർത്താൽ നല്ലത് .

എന്താണ് മെഡിക്കൽ ഡാറ്റ ?

രോഗികളുടെ ചികിൽസാപരമായ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കുന്ന സംവിധാനത്തെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് അഥവാ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് എന്ന് പറയുന്നു.  ചികിത്സാ പരമായ ചരിത്രം, മരുന്നുകളുടെ വിവരങ്ങൾ, അലർജിയുടെ വിവരങ്ങൾ, പ്രതിരോധ മരുന്നുകളുടെ വിവരങ്ങൾ, ലബോറട്ടറി പരിശോധനകളുടെ ഫലം, എക്സ് റെ, സ്കാൻ മുതലായവയുടെ ചിത്രങ്ങൾ, താപനില, രക്തസമ്മർദ്ദം മുതലായ വിവരങ്ങൾ, വയസ്സ്, നീളം, ഭാരം മുതലായ വിവരങ്ങൾ, കൂടാതെ ബില്ലിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഇലക്ട്രോണിക് ഹെൽത്ത്‌ റെക്കോർഡിൽ ഉൾപ്പെടുന്നതാണ്.

മെഡിക്കൽ ഡാറ്റ കൊണ്ടുള്ള ഗുണങ്ങൾ  ?

*ഒരു രോഗിയുടെ സമ്പൂർണ്ണ ചികിത്സാ ഹിസ്റ്ററി - ഒരു ഫയലിൽ
*കൈകാര്യം ചെയ്യാനുള്ള എളുപ്പം
*രോഗികളുടെ വിവരങ്ങൾ കൃത്യമായി ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതിന്
*പഴയ കടലാസ് ഫയലുകൾ തിരഞ്ഞ് കണ്ടുപിടിക്കുന്നത്തിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ
*ഒരു രോഗിയെപ്പറ്റിയുള്ള വ്യക്തമായ പഠനത്തിന്

ഹെൽത്ത് ഡാറ്റ മറ്റുള്ള ഡാറ്റകളിൽ നിന്നും എങ്ങനെ വ്യത്യസ്തമാവുന്നു ?

ക്രെഡിറ്റുകാർഡ് വിവരങ്ങൾ , പാസ്സ്‌വേർഡുകൾ , അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇവിടെയൊക്കെ ആരെങ്കിലും തട്ടിയെടുത്താൽ കാർഡ് ബ്ലോക്ക് ചെയ്‌തും , പാസ്സ്‌വേർഡുകൾ മാറ്റിയും അക്കൗണ്ട് ബ്ലോക്ക് ചെയിതുമൊക്കെ പ്രതിവിധി കാണാം .
മെഡിക്കൽ ഡാറ്റ യിൽ ഒരിക്കലും ഇങ്ങനെ ഒരു ഓപ്‌ഷൻ ഇല്ല . നമ്മളുടെ അതുവരെയുള്ള രോഗവിവരങ്ങൾ ഒക്കെ ഒരുകാലത്തും മാറുന്നില്ല .നടന്ന ഒരു കാര്യത്തെ നമുക്ക് ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല .മെഡിക്കൽ ഡാറ്റ പോയിക്കഴിഞ്ഞാൽ അത് പോയത് തന്നെ !

ഈ ഡാറ്റകൾ കൊണ്ട് എന്ത് പ്രയോജനം ?

കഴിഞ്ഞവർഷം 68 ലക്ഷം വരുന്ന ഇന്ത്യക്കാരുടെ ആരോഗ്യവിവരങ്ങൾ ഹാക്കർ തട്ടിയെടുത്തിരുന്നു .

ഒരു ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ ഡാറ്റ നഷ്ടപ്പെട്ടാൽ ഒരു പ്രദേശനത്തിന്റെ തന്നെ ആരോഗ്യ വിവരങ്ങളാണ് നഷ്ടമാവുക . ഒരു പ്രദേശത്തു ഏത് തരത്തിലുള്ള രോഗങ്ങൾ വരുന്നു , ഏത് പ്രായക്കാർക്കാണ് രോഗം കൂടുതൽ തുടങ്ങിയ ഒട്ടനവധി  നിഗമനങ്ങളിൽ എത്തിച്ചേരാം .
മരുന്ന് കമ്പനികൾക്ക് പുതിയ  പരീക്ഷണങ്ങൾക്ക് ഉപയോഗപ്പെടുത്താം . എവിടെ ഏതുതരം മരുന്നാണ് ആവശ്യം എന്നൊക്കെ നോക്കി അതിനനുസരിച്ചു മരുന്നുത്പാദനം നടത്താം .

ഇൻഷുറൻസ് കമ്പനികൾക്ക് ആളെ കണ്ടെത്താനും ചിലരുടെ പോളിസി മനപ്പൂർവം നിർത്തലാക്കാനും ഉപയോഗിച്ചാലോ ?

Hospital നെറ്റ്‌വർക്കിൽ നുഴഞ്ഞു കയറി ചില രോഗികളുടെ മരുന്നിൽ/ ടെസ്റ്റ്‌ റിപ്പോർട്ടിൽ ചില മാറ്റങ്ങൾ വരുത്തിയാലോ ? അതിന്റെ പരിണിതഫലം എന്താവും ?

Blackmail ചെയ്യാനും ഉപകാരപ്പെടും. നിങ്ങളുടെ സ്വകാര്യ രോഗങ്ങളെക്കുറിച്ചു പരസ്യപ്പെടുത്തും എന്ന് പറഞ്ഞാലോ ? അല്ലെങ്കിൽ നിങ്ങളുടെ മകളെ അല്ലെങ്കിൽ മകന്റെ കല്യാണം മുടക്കാൻ ഉപയോഗിച്ചാലോ ?

ഡോക്റ്ററുടെ prescription ഇല്ലാതെ ലഭ്യമല്ലാത്ത മരുന്നുകളും മറ്റും വാങ്ങിക്കാൻ ഉപയോഗിക്കപ്പെടുത്തിയാലോ ?

ഇൻഷുറൻസ് ക്ലയിം ചെയ്യാനും ഉപകാരപ്പെട്ടാലോ ?

പണ്ട് നിങ്ങൾ ഈ അസുഖത്തിന് ചികില്സിച്ചതില്ലേ , അതിന്റെ ബാക്കിയെന്നോണം രണ്ടു ടെസ്റ്റ് കൂടി നടത്തേണ്ടതുണ്ട് എന്നൊക്കെ ലാബ്/ആശുപതിയിൽ നിന്ന് വിളിച്ചു പറഞ്ഞാലോ ?

ഒരു ജോലി സ്ഥാപനം ഇടക്കിടക്ക് അസുഖം വരുന്നവരെ ജോലിക്ക് എടുക്കുന്നില്ല എന്നായാലോ  ?

സാധ്യതകൾ ഏറെയാണ് !
ഒന്ന് രണ്ടു കാര്യങ്ങൾ ഇതിലും എളുപ്പത്തിൽ സാധ്യമായേക്കും തല്ക്കാലം ആ കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നില്ല .

അനാവശ്യ ഭീതി ആവശ്യമില്ല !!

ഈ ബ്ലോഗ്പോസ്റ്റും വായിച്ചു ഹാക്ക് ചെയ്യാൻ ഇറങ്ങിയാൽ it ആക്ട് പ്രകരാവും മറ്റ് വകുപ്പുകൾ പ്രകാരവും നിങ്ങൾ അകത്താകും. സ്വയം ബോധവാന്മാർ ആവാൻ വേണ്ടി എഴുതിയ ബ്ലോഗ്. യാതൊരുതരത്തിലും ഹാക്കിങ്‌നെ പ്രോത്സാഹിപ്പിക്കുന്നില്ല.

“Targetting medical research and data from studies may enable Chinese corporations to bring new drugs to market faster than Western competitors,” the report claimed.*[1]
[1]https://ciso.economictimes.indiatimes.com/news/hackers-attack-indian-healthcare-website-steal-68-lakh-records/70782910



Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?