ഹാക്കർ ആവണമെന്ന് ആലോചിക്കുന്നതിനു മുൻപ് Part1
തുടക്കത്തിലേ പറയാലോ ഹാക്കിങ് പഠിപ്പിക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് അല്ല ഇത് .
ഒരു സിസ്റ്റത്തിൻറെയോ കമ്പ്യൂട്ടറിൻറെയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൻറെയോ ആന്തരികപ്രവർത്തനങ്ങളേക്കുറിച്ച് താത്പര്യവും ആഴത്തിൽ അതിനേക്കുറിച്ച് അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെയുമാണ് ഹാക്കർ എന്ന് വിളിക്കുന്നത്
ഈ ടൈപ്പ് ഡെഫനിഷനും ഇതിൽ ഇല്ലാ .
അത് മാത്രമല്ല ,ഈ പോസ്റ്റ് രണ്ടുവട്ടം വായിച്ചാലും ഒരു ഹാക്കർ ആവുകയുമില്ല !! .
പിന്നെന്ത് കോപ്പിനാണ് ഇത് വായിക്കുന്നത് എന്നല്ലേ ?
ഹാക്കിങ് നെ പറ്റിയുള്ള കുറച്ചു തെറ്റിദ്ധാരണകൾ മാറ്റാനുള്ള എളിയ ശ്രമം .
തെറ്റിദ്ധാരണ 1 :
ആരാണ് ഹാക്കർ ?
കറുത്ത ടി ഷർട്ട് ഇട്ടിട്ട് മുഖം മറഞ്ഞിരുന്നു ഒരു ബ്ലാക്ക് കമ്പ്യൂട്ടർ സ്‌ക്രീനിൽ ഠപ്പേ ഠപ്പേന്ന് എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നു . ഇടക്ക് സ്‌ക്രീനിൽ "ലോഡിങ് ൧% ൨%" അല്ലെങ്കിൽ "അക്സസ്സ് ഗ്രാന്ഡ്" എന്നൊക്കെ കാണുന്നു . അപ്പോൾ ആ മുഖം തെളിയാത്ത രൂപം യെസ് ,ഗോട്ട് ഇറ്റ് എന്നൊക്കെ പറയുന്നു .
ഇതല്ലേ ഹാക്കർ ?
പറയാനാവില്ല !!.
കാരണം ഇങ്ങനെയും ആയെന്നിരിക്കാം !
രജനീകാന്ത് മേക്കപ്പ് ഇല്ലാതെയും മേക്കപ്പുള്ള (യന്തിരൻ സിനിമ )ഒന്ന് ഓർത്തു നോക്കൂ ..രണ്ടും രജനികാന്ത് തന്നെയല്ലേ ?ഈ മേക്കപ്പോടു കൂടിയാണ് സിനിമയിൽ ഹാക്കർസിനെ കാണിക്കുന്നത് . ആ മേക്ക് ആപ്പ് ആണ് കറുത്ത ടീഷർട് ഒക്കെ ! കള്ളി ലുങ്കിയും ബനിയനും ഇട്ട് പണിയെടുക്കുന്ന എത്തിക്കൽ ഹാക്കർസ് എത്രയോ ഉണ്ട് !!
കുറച്ചു ഓവർ ആക്കാൻ വേണ്ടിയാണ് ഇങ്ങനൊക്കെ സിനിമയിൽ കാണിക്കുന്നത് എന്ന് മനസിലാക്കുക .
മെയിൻ ആയി രണ്ടു ടൈപ്പ് ഹാക്കർ ഉണ്ട് . വൈറ്റ് /എത്തിക്കൽ (നല്ല ആൾക്കാർ , നായകന്മാർ ), ബ്ലാക്ക് (ചീത്ത ആൾക്കാർ ,വില്ലന്മാർ, പോലീസു പിടിക്കും ) ഹാക്കർ .
കമ്പ്യൂട്ടര്‍ ശൃംഖലകളുടെയും, ഇന്റെര്‍നെറ്റിന്റെയും അനുബന്ധസാമഗ്രികളുടെയും സുഗമമായ നടത്തിപ്പിനും സുരക്ഷിതത്വത്തിനും വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും അവ തടയുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കര്‍മാരെ വൈറ്റ്ഹാറ്റ് ഹാക്കര്‍ അല്ലെങ്കില്‍ എത്തിക്കല്‍ ഹാക്കര്‍ എന്ന് വിളിക്കാം.
അതുകൊണ്ട് നമ്മൾ കാണുന്നതൊക്കെ എത്തിക്കൽ ഹാക്കേഴ്‌സിനെ മാത്രമാണ് . ! സിനിമയിൽ അങ്ങനെ ആവണമെന്നില്ല .
തെറ്റിദ്ധാരണ 2 :
വീട്ടിലെ പട്ടിക്കൂടും നാസയുടെ കംപ്യൂട്ടറും വരെ ഹാക്കർക്ക് ഹാക്ക് ചെയ്യാം !
ഡിജിറ്റൽ ആയിട്ടുള്ള എവിടെയും ഹാക്കറിന്റെ കയ്യികൾ എത്തിപ്പെടാം . വിമാനം പറത്താൻ അറിയുന്ന ഒരാളാണ് നിങ്ങൾ എന്ന് കരുതുക . ഇന്ത്യൻ ആർമിയുടെ രഹസ്യ സങ്കേതത്തിൽ എത്തിച്ചേർന്നു എല്ലാരേയും പറ്റിച്ചു , യൂദ്ധവിമാനം തട്ടിയെടുത്തു വീട്ടിൽ കൊണ്ടുവന്നാൽ പറപ്പിക്കാൻ പറ്റും ..ഇത് നടക്കുന്ന കാര്യം ആണോ ??
ആലോചിക്ക് . ഇതൊക്കെ പോലെ തന്നെയാണ് "നാസ-യെ " ഹാക്ക് ചെയ്യുന്നതും .
ഇത് എഴുതുന്നവരെ നാസക്ക് ഒരു സെക്യൂരിറ്റി പിഴവും ആരും കണ്ടുപിടിക്കപ്പെട്ടിട്ടില്ല അതുകൊണ്ട് ഹാക്ക് ചെയ്യാനും കഴിയില്ല . ഇനി പുതിയൊരു ഹാക്കർ അയാളുടെ ബുദ്ധി ഉപയോഗിച്ച് നാസക്ക് അറിയാത്ത ഒരു പിഴവ് കണ്ടെത്തിയാൽ ചിലപ്പോൾ ഹാക്ക് ചെയ്തേക്കാം !! മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള സാധ്യത ഉള്ളത് പോലെ .
തെറ്റിദ്ധാരണ 3 :
പെണ്പിള്ളേരുടെ ഇടയിൽ (സോറി ഗേൾസ് ) ഹാക്കർസിന് വല്യ വിലയാണ് ! ഹാങ് ആയ ഫോൺ നമ്മളൊന്ന് ബാറ്ററി ഊരി ഇട്ട് കൊടുത്താൽ ഹാക്കർ ആയി . അടുത്ത ചോദ്യം എന്റെ എക്സ് ന്റെ ഇൻസ്റ്റാഗ്രാം ഹാക്ക് ചെയിതു തരുമോ എന്നാവും .
ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്ന് വച്ചാൽ . ഫേസ്ബുക് പോലുള്ള സ്ഥലങ്ങളിൽ ഹാക്കർസ് മാരുടെ സമ്മേളനം നടത്താനുള്ളത്രയും ആൾക്കാർ ഉണ്ട് . ഇവരൊക്കെയും ഫേസ്ബുക്കിനെ ഹാക്ക് ചെയ്യുകയും പിഴവുകൾ പരിഹരിക്കുകയുമാണ് ചെയ്യുന്നത് .! അത് മാത്രമല്ല നമ്മൾ ഒരു സുരക്ഷാ പിഴവ് കണ്ടെത്തുകയാണെങ്കിൽ നമുക്ക് ഫേസ്ബുക്കിനെ അറിയിച്ചു പണം സമ്പാദിക്കാം .(ഹാൾ ഓഫ് ഫ്രെയിം)
ഇതിനിടക്കാന് നിങ്ങളുടെ ക്ലാസ്സിലെ "ഹാക്കർ " ഫേസ്ബുക് ഹാക്ക് ചെയ്യാൻ പോകുന്നത് എന്നോർക്കണം . അവരെ ചെറുതായി കാണുകയല്ല, പകരം കള്ള നാണയങ്ങൾ തിരിച്ചറിയണം എന്നാണ് പറയുന്നത് .
(ഇത്രയൊക്കെ ഉണ്ടെങ്കിലും ഫേസ്ബുക് ഒക്കെ എത്രയോ തവണ ഹാക്കിങ് നു ഇരയായിട്ടുമുണ്ട് . എന്നോർക്കുക )
എന്നാലും എൻ്റെ കുഞ്ഞമ്മേടെ മോന്റെ അക്കൗണ്ട് ഹാക്ക് ആയല്ലോ എന്നല്ലേ ആലോചിക്കുന്നത് ?
ഫേസ്ബുക് പേജിന്റെ ഡ്യൂപ്ലിക്കേറ്റ് പേജ് ഉണ്ടാക്കുക . കണ്ടാൽ ഒറിജിനൽ തോറ്റു പോവും .
ഫേസ്ബുക് ആണെന്നും കരുതി ഞാൻ ലോഗിൻ ചെയ്താൽ പാസ്സ്‌വേർഡ് ഹാക്കർക്ക് കിട്ടി .പിഷിംഗ് എന്നാണ് ഇതിനെ പറയുക . ഇത് it ആക്ട് പ്രകാരം കുറ്റകൃത്യമാണ് . അതായത് ഒന്ന് സൂക്ഷിക്കുക എന്ന് മാത്രം.
(ഇത് നേരത്തെ പറഞ്ഞ നിങ്ങളുടെ ക്ലാസ്സിലെ ഹാക്കർ നു സിമ്പിൾ ആയി ചെയ്യാൻ കഴിഞ്ഞേക്കും അല്ലെ ? പക്ഷെ ഇത് ഫേസ്ബുക്കിന്റെ പിഴവ് അല്ല . ഫേസ്ബുക് യൂസ് ചെയ്യുന്ന ആൾടെ പ്രശനം ആണ് . ഇത് കുറ്റ കൃത്യമാണ് )
ഈ രീതിയെ പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്ത് പഴയ ബ്ലോഗ് പോസ്റ്റ് വായിക്കുക .
ബാക്കിയുള്ള തെറ്റിദ്ധാരണ അടുത്ത ബ്ലോഗ് പോസ്റ്റിൽ . തുടരും
നാസയെ ഒക്കെ വെറുതെ പിടിച്ചിട്ടതാണ് ! മനസ്സിലാവാൻ വേണ്ടിയാണ് ഈ ഉദാഹരണം ഒക്കെ എടുത്തത് . ഹാക്കിങ് നെ പറ്റി വിവരം ഉള്ളവർ ഇത് വായിച്ചാൽ ചിലപ്പോൾ എന്നെ ഹാക്ക് ചെയ്ത് നശിപ്പിച്ചേക്കും . കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി മാത്രാമാണ് ഇത് പറഞ്ഞത് . വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം .
.........................................................
കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു
ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ (Black Hat Hackers). ക്രാക്കർമാർ (Crackers) എന്നും ഇവർ അറിയപ്പെടുന്നു. എത്തിക്കൽ ഹാക്കിങ്ങിന്റെ വിപരീതമാണ് ഇത്. ബ്ലാക്ക്‌ഹാറ്റ് ഹാക്കിങ്ങ് നടത്തുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലോ, ധനത്തിനോ, വെറും തമാശയ്ക്കോ ഒക്കെ ആകാം. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. എഫ്പിന്ഗർ, ഹുയിസ്, എൻസ് ലുക്ക്അപ്പ് എന്നിവ ഹാക്കിംഗ് ടൂളുകൾക്ക് ഉദാഹരണങ്ങളാണ്.
ഗ്രേ ഹാറ്റ് ഹാക്കർമാർ എന്ന് പറയുന്നത് വൈറ്റ് ഹാറ്റ്,ബ്ലാക്ക് ഹാറ്റ് ഹാക്കർ എന്നിവ കൂടിച്ചേർന്ന ചേർന്ന സ്വാഭാവക്കാരായിരിക്കും. ഇവർ നെറ്റ്വർക്കുകളെ ബ്ലാക്ക് ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആക്രമണവും പ്രത്യാക്രമണവും നടത്തും. ഇതിനെയാണു ഗ്രേ ഹാറ്റ് ഹാക്കിംഗ് (Grey Hat Hacking) എന്നു പറയുക. അക്രമി ആരെന്നറിയാതെ നടത്തുന്ന ഇത്തരം ആക്രമണ പ്രത്യാക്രമണത്തിനു മുൻപുള്ള പരിക്ഷണത്തെ പെനിട്രേഷൻ ടെസ്ട് (Penetration Test) എന്നു പറയുന്നു.
Comments
Post a Comment