ആപ്പ് നിരോധനം :മാമനോട് ഒന്നും തോന്നല്ലേ മക്കളെ !




കഴിഞ്ഞ ദിവസം ഇന്ത്യൻ ഗവൺമെൻറ് എടുത്ത 118 ചൈനീസ് ആപ്പുകളുടെ നിരോധനം എന്ന നടപടി ആണ് ഈ ബ്ലോഗ് പോസ്റ്റിനു പ്രചോദനം.

എന്തിനാണ് ഇനങ്ങനെയൊരു നിരോധനം ?

ഇന്ത്യൻ ഉപഭോക്താക്കളുടെ ഡിജിറ്റൽ സുരക്ഷാ ഉറപ്പാക്കാൻ വേണ്ടിയാണ് നിരോധിച്ചെതെന്ന് പറയുന്നു .

ആപ്പും സുരക്ഷയും ആയി ബന്ധം ഉണ്ടോ ?

കൊറോണയും പനിയും തമ്മിലുള്ള ആത്മബന്ധം ആപ്പും സുരക്ഷയും തമ്മിലുണ്ട് . നമ്മുടെയൊക്കെ ഒരു രഹസ്യ ബി നിലവറയാണ് മൊബൈൽ ഫോൺ അതുവഴി നമ്മുടെ എല്ലാ വിവരങ്ങളും ഒരാൾക്ക് എടുക്കാനാവും . ഭീകരത മനസ്സിലാവാൻ വേണ്ടി ഒരു ഉദാഹരണം എടുക്കാം,നമ്മുടെ കയ്യിലുള്ള ഫോണിലെ ക്യാമറ ഏതു സമയവും ഓൺ ആണെന്നും അത് മറ്റൊരാൾ കാണുന്നുണ്ടെന്നും കരുതുക . നിങ്ങൾ അറിഞ്ഞും അറിയാതെയും എന്തൊക്കെ കാര്യങ്ങൾ ആ ക്യാമറ കണ്ണുകൾ കണ്ടിട്ടുണ്ടാവും?

എന്നാൽ പിന്നെ നേരത്തെ നിരോധിച്ചൂടായിരുന്നോ?

 ആകാമായിരുന്നു.എന്തുകൊണ്ട് നേരത്തെ നിരോദിച്ചില്ല എന്നതിന് വ്യക്തമായ ഉത്തരമില്ല.
ഇപ്പോൾ ചൈനയുടെ ചില സൈനിക നടപടികൾ ഇന്ത്യയെ ചൊടിപ്പിച്ചതു കൊണ്ടാവും പെട്ടന്നൊരു നിരോധനം എന്നു കരുതാം.

ഇതു കൊണ്ട് ചൈന കുലുങ്ങുമോ?

ചൈന കുലുങ്ങിയാലും ഇല്ലെങ്കിലും ആപ്പ് നിർമാതാക്കൾ കുലുങ്ങും, അത്രയ്ക്കുണ്ട് ഇന്ത്യയിലെ യൂസേഴ്സ്. വലിയ ഒരു ഭാഗം ഉപഭോക്താക്കളെ അവർക്കു നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ആപ്പിന്റെ വരുമാനത്തിൽ സാരമായ രീതിയിൽ കുറവുണ്ടാകും. ലാഭകരമായി ഓടിക്കൊണ്ടിരിക്കുന്ന പല അപ്പുകളുടെയും ലാഭത്തിൽ ഗണ്യമായ കുറവും വരും.

 നിരോധിച്ച എല്ലാ ആപ്പുകളും ഡാറ്റ  ചോർത്തുന്നുണ്ടാകുമോ?

ആരൊക്കെ ചോർത്തിയാലും ഇല്ലെങ്കിലും, എല്ലാ കമ്പനികളും അവർക്ക് കിട്ടുന്ന ഡാറ്റ  ചൈനയുടെ ഇന്റലിജൻസ് ഏജൻസികളുമായി ഷെയർ ചെയ്യണം എന്ന് നിയമം ഉണ്ട്. അതിനാൽ തന്നെ നിർമാതാക്കൾ നിരീക്ഷിച്ചില്ലേലും ഭരണകൂടം നിരീക്ഷിക്കുന്നുണ്ടാകും. ചില ആപ്പുകൾ ചാരപ്പണി എടുക്കുന്നുണ്ടോ എന്നത് സംശയിക്കേണ്ടത് തന്നെ ആണ്. ചൈനയിൽ ഗൂഗിൾ, ഫേസ്ബുക് തുടങ്ങിയവ  ഒന്നും ഇല്ലെന്ന് ഓർക്കുക, അവർക്കു സ്വന്തമായി സെർച്ച് എൻജിനും സോഷ്യൽ നെറ്റ്‌വർക്കും  ഉണ്ട്.

ആഹ്, നിരോധിച്ചല്ലോ! , ഇനി ഞാൻ സേഫ് ആണോ

ഒരിക്കലും അല്ല. തലയ്ക്കു ചുറ്റും വട്ടമിട്ട് പറക്കുന്ന കുറെ കഴുകന്മാർക്കിടയിൽ നിന്നും ഒരു കാക്ക വെടികൊണ്ട് ചത്തെന്നു കരുതി സേഫ് ആണെന്ന് കരുതരുതല്ലോ. ഡിജിറ്റൽ ലോകത്തു സർവെയ്‌ലൻസ് ഇല്ലാതെ നിലനിൽക്കാൻ പറ്റില്ല എന്നതു സത്യമാണ്.

ഗവൺമെന്റിന്  ഏതു ആപ്പും നിരോധിക്കാനാവുമോ?

ഐ ടി 2009 ലെ സെക്ഷൻ 69 പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ വിവരങ്ങൾ കയ്യടക്കുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷാ വിവരങ്ങളും ആണ് ഈ സെക്ഷനിൽ ഉള്ളത്.

നിരോധനം എങ്ങനെയാണ് പ്രാവർത്തികമാക്കുന്നത്?

ആപ്പിൾ, ഗൂഗിൾ എന്നിവയുടെ ഇന്ത്യൻ സ്റ്റോറിൽ നിന്നും ഇവ നീക്കം ചെയ്യാനുള്ള ഓർഡർ അതാത് കമ്പനികൾക് കൊടുക്കുകയും,ISP( ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സ് ) കളോട്  ഈ ആപ്പ് വഴിയുള്ള എല്ലാ ട്രാഫിക്കുകളും നിയന്ത്രിക്കാൻ  ആവശ്യപ്പെടുകയും ചെയ്യും.

നിരോധിച്ചതുകൊണ്ടു ഇന്ത്യക്കാർക്ക് വേറെ എന്ത് ഗുണമാണ് ഉള്ളത്?

ഇൻഡ്യാക്കാരായ നമുക്ക് ഈ അവസരങ്ങൾ നന്നായി മുതലെടുക്കാൻ കഴിയുന്നതാണ്. ഗവൺമെൻറ് തന്നെ കൊണ്ടുവന്ന ആപ്പ് ഇന്നോവേഷൻ ചലഞ്ചും മറ്റും ഇന്ത്യൻ നിർമിത അപ്പുകൾക്കു ഡിമാൻഡ് കൂട്ടുന്നു. ആപ്പ് ഇന്നോവേഷൻ ചലഞ്ചിൽ zoom ഇന് ബദലായി ആപ്പു നിർമിച്ച "മലയാളി " കമ്പനി നമുക്കും അഭിമാനപൂർവം ഓർക്കാവുന്ന ഒന്നാണ്. ഇന്ത്യൻ ഗവൺമെൻറ്  ഈ ആപ്പ് ആയിരിക്കും ഇനി ഉപയോഗിക്കുക.

ഒന്നോ രണ്ടോ ഗെയിമോ യൂട്ടിലിറ്റി ആപ്പോ നിരോധിച്ചാൽ നമ്മളെപ്പോലുള്ള പലർക്കും സാരമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒന്നുകിൽ അതു , ഇനി അതില്ലെങ്കിൽ മറ്റൊന്ന്, അത്രയേ ഉള്ളു.
അതുകൊണ്ട് ഇതൊരു ഗൗരവമുള്ള വിഷയമായി കണക്കാക്കാതെ മറ്റു വല്ല വിവാദങ്ങളിലേക്കും തല വെക്കുക.

അഭിപ്രായങ്ങൾ വ്യക്തിപരം. നിങ്ങളുടെ അഭിപ്രായം കമന്റ്  ആയി താഴെ എഴുതുക.

വാൽക്കഷ്ണം : മൈ ലുഡോ കിംഗ് റൂം ഐഡി ഈസ് 2255 :)


Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?