ക്ലബ് ഹൗസ് - ചൈനയുമായുള്ള കണക്ഷനും പിന്നെന്റെ പ്രൈവസിയും


[App forensic]

ആള്ക്കാര് കൂടുമ്പോൾ പരിപാടി ഗംഭീരമാവും  കച്ചോടം പൊടിപൊടിക്കും , ഇത് തന്നെയാണ് ക്ലബ് ഹൗസിൽ  നടക്കുന്നതും . ഫേസ്ബുക് ക്ലബ് ഹൗസ് നെ വാങ്ങിക്കുന്നതിനു മുൻപ് അല്ലെങ്കിൽ ഫേസ്ബുക് ഒരു ഓഡിയോ പ്ലാറ്റഫോം കൊട്നുവരുന്നതിനു മുൻപ് ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ ,

ഫേസ്ബുക് ,ഇൻസ്റ്റാഗ്രാം ,ട്വിറ്റര് തുടങ്ങിയ കണ്ടു പരിചയിച്ച സോഷ്യൽ മീഡിയ പ്ലാറ്റഫോളുമകളിൽ നിന്നും വ്യത്യസ്തമായി കേട്ട് മടുക്കാത്ത ഒരു പുതുമ കൊണ്ട് വന്നത് കാരണം ശ്രദ്ധിക്കപ്പെട്ട ഒരു ആപ്പ് ആണ് ക്ലബ് ഹൗസ് , ഇൻവിറ്റേഷൻ മുഘേന മാത്രം ഉള്ളിലേക്ക് കടക്കാം എന്നത് കാരണം ആപ്പിനത്തൊരു കുപ്രസിദ്ധി നേടിക്കൊടുക്കുകയും ചെയിതു . (വളരെ മികച്ചൊരു മാർക്കറ്റിങ് തന്ത്രം .) റെഡിറ്റ് പോലുള്ള കുമ്യൂണിറ്റികളിൽ ഇൻവിറ്റേഷൻ ഒന്നിന് 100 $ വരെ ഇടാക്കിയതായി കാണപ്പെടുന്നു 

പോലീസ് ന്റെ ഫേസ്ബുക് പോസ്റ്റ് 

സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നാണ് പൊലീസ് അറിയിപ്പ് [ലിങ്ക് 1 ]. അതിന്റെയൊരുഭാഗം താഴെ 

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.

സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ 'സെൻസറിംഗ്' ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു

കാറ്റിൽ പറത്തിയ GDPR

വ്യക്തികളുടെ സ്വകാര്യ ഡാറ്റ സംരക്ഷണത്തിനുവേണ്ടിയുള്ള യുറോപ്പിലെ ഒരു നിയമമാണ്  ജെനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ .  യൂറോപ്പിന് അകത്തും, പുറത്തുമായി വ്യക്തികളുടെ ഡാറ്റ ശേഖരിച്ച് കൊണ്ടുപോകുന്നതിനും ഈ നിയം ബാധകമാണ്. സ്വന്തം സ്വകാര്യ ഡാറ്റയിൻമേൽ വ്യക്തികൾക്ക് പൂർണ്ണ അവകാശവും സംരക്ഷണവും നടപ്പാക്കുക എന്നതാണ് ജിഡിപിആർ -ന്റെ പ്രധാന ലക്ഷ്യം.

സ്വകാര്യ ഡാറ്റയെ ശേഖരിക്കുകയോ മറ്റോ ചെയ്യേണ്ടിവരുന്ന ബിസിനസ്സ് വേളകളിൽ ഡാറ്റ പ്രോട്ടക്ഷൻ ബൈ ഡിസൈൻ അല്ലെങ്കിൽ ഡിഫാൾട്ട് ആയി വയ്ക്കേണ്ടതുണ്ട്,അതായത് അപ്പോൾ ലഭ്യമാകുന്ന ഏറ്റവും ഉയർന്ന സെക്കൂരിറ്റി സംവിധാനങ്ങൾ സ്വകാര്യ ഡാറ്റ ശേഖരണത്തിൽ നൽകുകയും, അതോടെ പുറമേക്ക് നഷ്ടപ്പെട്ടുപോകാതെ നോക്കുകയും വേണം എന്നർത്ഥം. ഇതോടെ ഡാറ്റ പൊതുവായി തുറക്കപ്പെടുകയോ, അവ അനാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പടുകയോ ചെയ്യാൻ കഴിയാതാകുന്നു. ഡാറ്റ ഉടമയുടെ അനുവാദമില്ലാതെ,  ഡാറ്റ വിശകലനവും സാധ്യമല്ല. അത്തരത്തിലുള്ള അപേക്ഷകളിൽ‍  തന്റെ ഡാറ്റ ശേഖരണമോ, വിശകലനമോ ഒഴിവാക്കാനുള്ള അധികാരകൂടി ഉടമയ്ക്കുണ്ട്. GDPRനെ കുറിച്ച് ഇത്രയും പറയാൻ കാരണം , ഇത്* ക്ലബ് house പാലിക്കുന്നില്ല എന്നത് തന്നെ . [ലിങ്ക് 2 ]

ക്ലബ് ഹൗസ്- ഉം ചൈന യും 

ക്ലബ് house ബാക്ക് ഏൻഡ് ഇൻഫ്രാസ്ട്രച്ചർ ചെയ്ത് കൊടുക്കുന്ന അഗോട എന്നതൊരു ചൈനീസ് കമ്പനി ആണെന്ന് Stanford Internet Observatory ഉറപ്പിച്ചു പറയുന്നു [link3]. ചൈനയിലെ ഗവൺമെറ്റിനു അവിടുള്ള കമ്പനികളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നത് പ്രധാനപ്പെട്ട കാര്യമാണ് .

ജോയിൻ ചെയ്താൽ നമ്മുടെ കോണ്ടാക്ടിൽ ഇല്ലാത്തവർക്ക് പോലും  നോട്ടോഫിക്കേഷൻ പോകുന്നതും , എന്താണ് നമ്മൾ  കേൾക്കുന്നത് എന്ന് ഫോള്ളോ ചെയ്യുന്ന ആൾക്ക് മനസ്സിലാകുന്നതുമൊക്കെ അസ്വസ്ഥതകൾ ഉളവാക്കുന്നു . ഏൻഡ് ടു  ഏൻഡ് എൻക്രിപ്‌ഷൻ ഇല്ലാത്തതു കാരണം ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും മറ്റും നമ്മുടെ മുകളിലുള്ള നിരീക്ഷം എളുപ്പമാവുകയും ചെയ്യുന്നു . 

കൂടുതൽ അറിയാൻ  .:-

ലിങ്ക് 1: https://www.facebook.com/keralapolice/photos/a.135262556569242/3953934848035308/?type=3

ലിങ്ക് 2 : https://www.linkedin.com/pulse/clubhouse-next-privacy-nightmare-youve-never-heard-alexander-hanff/

ലിങ്ക് 3 : https://cyber.fsi.stanford.edu/io/news/clubhouse-china

..................................

പിന്കുറിപ്പ് :
ഡ്രാഗൺ കുഞ്ഞുങ്ങൾക്ക് എന്ത് തീറ്റ കൊടുക്കുമെന്നുള്ള എന്റെ ആഗോള ചർച്ച ചൈന കേട്ടാലും ഒന്നുമില്ല :)

വൽക്കഷ്ണം :
ചൈനയും ക്ലബ് ഹൗസ് ഉം എന്നതിനെക്കുറിച്ചുള്ള കുലംകുഷമായ ചർച്ച ഇന്ന് രാത്രി 9 മണിക്ക് ക്ലബ് ഹൗസിൽ  ഉണ്ടായിരിക്കുന്നതാണ് . എല്ലാരും വരിക . വായിൽ തോന്നിയത് വിളിച്ചു പറയുക .

കടപ്പാട് : ഇന്റർനെറ്റ് 

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?