എന്താണ് ഗൂഗിൾ io ? എല്ലാ വർഷവും നടക്കുന്ന ടെവേലോപേർ കൺഫെറൻസ് ആണ് ഗൂഗിൾ io .[ അഥവാ ഗൂഗിൾ ഇന്പുട് ഔട്ട്പുട്ട് ] ഏകദേശം അയ്യായിരത്തിൽ അതികം വരുന്ന , ലോകത്തിലെ വിവിധ ഭാഗത്തിനുനിന്നുള്ള ഡെവലപ്പേഴ്സ് ഈ ഇവന്റിൽ പങ്കെടുക്കുന്നു . ഈ വര്ഷം 12 ആം വേർഷൻ ആണ് നടന്നത് . എന്തുകൊണ്ട് ഇത്ര പ്രാധാന്യം നൽകണം ? ഗൂഗിൾ പ്രോഡക്ട് / സർവീസ് ഒരുതരത്തിൽ അല്ലെങ്കിൽ മാറ്റരുതരത്തിൽ നമ്മൾ ദിവസവും ഉപയോഗിക്കുന്നു . അതുകൊണ്ട് തന്നെ, ഇവന്റിൽ നടക്കുന്ന അപ്ഡേറ്സ് ഡയറക്റ്റ് ആയി നമ്മളെ എഫ്ഫക്റ്റ് ചെയ്യുന്നു . ചിലതൊക്കെ നാളെയിലേക്കുള്ള ഒരു എത്തിനോട്ടവും ആണ് . ഈ ബ്ലോഗിൽ പോസ്റ്റിൽ എന്ത് (തേങ്ങയാണ് ) ഉള്ളത് ? ഈ വർഷത്തെ ചില പ്രധാന ചില അപ്ഡേറ്റ്സ് . പിന്നെ എന്തൊക്കെയോ .. വായിച്ചു നോക്ക് അപ്പോം അറിയാം . ഹല്ലാ പിന്നെ . ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നതിലുപരി , കാര്യങ്ങൾ ചെയ്ത് തീർക്കാൻ സഹായിക്കുക എന്നരീതിയിൽ എത്തിച്ചേരാനാണ് ഗൂഗിൾ ശ്രമം. എന്തിനും ഏതിനും ഗൂഗിൾ ! അതാണ് ഗൂഗിൾ . * Google Pixel 3a and 3a XL പാവങ്ങളുടെ ഫോൺ ആണ് ഗൂഗിൾ പിക്സിൽ 3a. ഇന്ത്യൻ വ...
ട്വിറ്റെർ പ്രൊഫൈലിലിൽ ഉള്ള ട്വീറ്സ് ,ഫോട്ടോസ് തുടങ്ങിയ വിവരങ്ങൾ ഗൂഗിൾ അടക്കമുള്ള സെർച്ച് എൻജിൻസും , തേർഡ് പാർട്ടി വെബ്സൈറ്റിലും സ്റ്റോർ ചെയ്യപ്പെടുന്നു . ട്വിറ്റെർ പ്രൊഫൈൽ പ്രൈവറ്റ് ആക്കുക എന്നത് മാത്രമാണ് ഇതുപോലെയുള്ള തേർഡ് പാർട്ടി സൈറ്റ്കളിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പ വഴി . പ്രൈവറ്റ് ആക്കി കഴിഞ്ഞാൽ ഈ സൈറ്റ്കൾക്ക് ഇൻഡക്സ് ചെയ്യാൻ പറ്റില്ല . ട്വിറ്ററിൽ ആ ട്വീറ്റ് , ഫോട്ടോ റിമൂവ് ചെയ്താലും ഈ സൈറ്ററുകളിൽ നിന്ന് റിമൂവ് ചെയ്യപ്പെടുന്നില്ല . ഗൂഗിൾൽ നിന്ന് എങ്ങനെ റിമൂവ് ചെയ്യാം എന്ന് നോക്കാം : ട്വിറ്ററിൽ നിന്ന് റിമൂവ് ചെയിതാ മാത്രേ ഗൂഗിൾ നിന്നും ഒഴിവാക്കുകയുള്ളു . ആദ്യം ട്വിറ്ററിൽ നിന്ന് റിമോവ് ചെയ്യുക. എന്നിട്ട് ഗൂഗിൾളിൽ സെർച്ച് ചെയ്ത് ആ ലിങ്ക് കോപ്പി ചെയ്യുക .{ചിത്രം നോക്കു } ശേഷം ഈ ലിങ്കിൽ അത് പേസ്റ്റ് ചെയ്ത് റിക്വസ്റ്റ് സുബ്മിറ്റ് ചെയ്യുക . https://www.google.com/webmasters/tools/removals?pli=1 ഗൂഗിൾ അത് എത്രയും പെട്ടന്ന് റിമൂവ് ചെയ്യുന്നതായിരിക്കും .
കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും മൂല്യമുള്ള ഡിജിറ്റൽ കറൻസിയായി ബിറ്കോയിന് മാറാൻ കഴിഞ്ഞു. 2008 ഇൽ സതോഷി നാകമോട്ടോ എന്നയാളാണ് ബിറ്റ് കോയിൻ അവതരിപ്പിച്ചത് . സതോഷി നാകമോട്ടോ എന്നത് ഒരു വ്യക്തിയാണോ ഒരു കൂട്ടം ആൾക്കാർ ആയിരുന്നോ എന്നത് ഇന്നും അവ്യക്തം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ മിക്ക്യ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ആശങ്കകൾ ഏറെക്കുറെ ശരിതന്നെയായിത്തീർന്നു. ഡാർക്ക് വെബിൽ പല നിയമാനുസൃതമല്ലാത്ത പ്രവർത്തികൾക്കും ബിറ്റ് കോയിൻ തന്നെയാണ് ഉപയോഗിക്കുന്നത് . 5 രൂപാ കോയിനും ; ബിറ്റ് കോയിനും പോക്കറ്റിൽ ഇരിക്കുന്ന അഞ്ചു രൂപ നോട്ടു കൊടുത്താൽ ആ മൂല്യമുള്ള മറ്റൊരു സാധനം നമുക്ക് കടയിൽ നിന്ന് കിട്ടും, കാരണം ആ കടലാസ് കഷ്ണത്തിന് RBI ഒരു നിശ്ചിത മൂല്യം ഉറപ്പു നൽകുന്നുണ്ട് . ഈ മൂല്യത്തിന്റെ ഉറപ്പിലാണ് സാധനങ്ങൾ വാങ്ങിക്കാൻ കഴിയുന്നത്. 'I promise to pay the bearer the sum of ______ Rupees' എന്ന് നോട്ടിനു പിറകിൽ എഴുതി ഒപ്പിട്ടു വച്ചത് കണ്ടിട്ടില്ലേ...
Comments
Post a Comment