റേഷൻ കടയിലെ കണക്കു പുസ്തകവും, ബിറ്റ് കോയിനും BTC PART 2

ബിറ്റ് കോയിൻ സീരീസിലെ രണ്ടാമത്തെ പോസ്റ്റ് ആണിത് . ആദ്യഭാഗം വയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . 5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]







പണപ്പെട്ടിയും ബിറ്റ് കോയിനും


ചില ഹോട്ടലുകളിലും മരുന്നുകടകളിലും ക്യാഷ് കൗണ്ടറിന്റെ അടുത്ത് ഒരു ചാരിറ്റി ബോക് സ്  (ഡോനെഷൻ ബോക്സ് )കണ്ടിട്ടില്ലേ ? സുതാര്യമായ ഒരു ഗ്ലാസ് ബോക്സ് .?








ഇതിനകത്തേക്ക് ആർക്ക് വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ് , സുതാര്യമായതിനാൽ അകത്തുള്ള പണം പുറത്തുനിന്ന് ആര് നോക്കിയാലും കാണാൻ കഴിയും .

ഈ ബോക്സ് പോലെയാണ് ബിറ്റ് കോയിൻ വാലറ്റ്. വാലറ്റിൽ ഉള്ള പണം ആർക്കും കാണാം, പരിശോദിക്കാം.(കഴിഞ്ഞ ബ്ലോഗ് പോസ്റ്റിലെ ലിങ്ക് ഓർക്കുക ) പക്ഷെ പണം എടുക്കാൻ കഴിയുന്നത് ബോക്സ് ന്റെ യഥാർത്ഥ താക്കോൽ കൈയിലുള്ള ആൾക്കും .

ഇതുപോലെ ബിറ്കോയിൻ വാലറ്റിലെ "യഥാർത്ഥ " കീ ആണ് പ്രൈവറ് കീ. പ്രൈവറ് കീ ഉപയോഗിച്ച് വാലറ്റിലുള്ള പണം എടുക്കാനും മറ്റൊരാൾക്ക് അയച്ചു കൊടുക്കാനും സാധിക്കുന്നു . എന്തെങ്കിലും കാരണവശാൽ പ്രൈവറ് കീ നഷ്ടപ്പെട്ട് പോയാലോ നാശമായാലോ ബിറ്റ് കോയിൻ വാലറ്റുകൾ തുറക്കാൻ പറ്റില്ല .  ഈ പ്രൈവറ് കീ ആണ് ഉടമയെ തിരിച്ചറിയാനുള്ള ഏക മാർഗം .

റേഷൻ കടയും ബിറ്റ് കോയിനും


റേഷന്കടകളിൽ ഇടപാടുകൾ ഒക്കെ എഴുതി വയ്ക്കുന്ന വലിയൊരു കണക്കു പുസ്തകം കണ്ടിട്ടില്ലേ ? റേഷൻ കടയിലെ കണക്കുകൾ ക്രമമായി അക്കമിട്ട് സൂക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് ഈ കണക്ക് പുസ്തകത്തിലാണ്.  ഇതുപോലൊരു കണക്കു പുസ്തകം ബിറ്റ് കോയിനിലും ഉണ്ട് .
 
(img : ഒരു എക്സാമ്പിൾ കണക്കു പുസ്തകം , റേഷൻ കടയിലെ ഫോട്ടോ കിട്ടിയില്ല )

ഓരോ ബിറ്റ് കോയിൻ വാലറ്റിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകൾ നടന്നോ എന്നും ഈ കണക്ക് പുസ്തകം നോക്കി മനസ്സിലാക്കാനാകും.
ബിറ്റ് കോയിൻ ഇടപാടുകൾ നടത്തുന്നവർ തന്നെയാണ്‌ പൊതു സമ്മതമായ രീതിയിൽ ഈ കണക്കു പുസ്തകത്തിൽ ഇടപാടുകൾ രേഖപ്പെടുത്തുന്നത്. അതിനാൽ ഒരു വ്യക്തിയ്ക്കോ ഒരു കൂട്ടം വ്യക്തികൾക്കോ ഒന്നും ഇതിൽ യാതൊരു വിധ കയ്യാങ്കളികളും നടത്താൻ കഴിയില്ല.
ഈ പുസ്തകകം ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നു .

എന്താണ് ബ്ലോക്ക് ചെയിൻ ?

സുതാര്യമായ തുറന്ന ഡാറ്റബേസ് (ഡാറ്റകൾ സ്റ്റോർ ചെയ്യുന്ന സ്ഥലം) ആണ് ബ്ലോക്ക്‌ചെയിന്‍. ഈ ഡാറ്റാബേസിലേക്ക് ചേര്‍ക്കപ്പെടുന്ന ഓരോ കാര്യവും അതിന് മുമ്പ് ചേര്‍ക്കപ്പെടുന്നവയുമായി ബന്ധപ്പെട്ടു കിടക്കും.

മുത്ത് മാല ഓർക്കുക . ഓരോ മുത്തും അടുത്ത മുത്തുമായി കോർത്തിട്ടുണ്ട് .

ആര്‍ക്കും ഒരു വിധ തിരുത്തലുകളോ, കൃത്രിമ ഇടപെടലോ നടത്താന്‍ സാധിക്കില്ല. ഓരോ ഇടപാടും മുത്തുകൾ അല്ലെങ്കില്‍ ബ്ലോക്കുകള്‍ ആയി പരിണമിച്ച് അവസാനം ഒരു ചെയിന്‍ ആയി മാറുന്നു. ആ അര്‍ത്ഥത്തിലാണ് ബ്ലോക്ക് ചെയിന്‍ എന്ന പേരു തന്നെ ഈ സാങ്കേതികവിദ്യക്ക് വന്നത്.

ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ ഒരിക്കലും ഒരു വിവരം അഥവാ ഇന്‍ഫര്‍മേഷനുകള്‍ സെന്‍ട്രല്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചു വയ്ക്കുന്നില്ല, പകരം ഒരു കൂട്ടം കമ്പ്യൂട്ടറുകളിലായിരിക്കും ഇന്‍ഫര്‍മേഷനുകള്‍ വിതരണം ചെയ്യുക. അതുകൊണ്ടാണ് ഒരാൾക്കോ ഒരു കുട്ടം വ്യക്തികൾക്കോ കൃതിമത്വം നടത്താൻ കഴിയാത്തത്.

ക്രിപ്റ്റോ കറൻസി എന്നതിനപ്പുറമുള്ള തലങ്ങളിലേക്ക് ബ്ലോക്ക് ചെയിൻ ഉപയോഗിക്കാം എന്നതാണ് വസ്തുത . സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പിന്റെ അപകട സാധ്യത പരമാവധി കുറയ്ക്കാനാകുമെന്നതാണ് ബ്ലോക്ക് ചൈന്റെ വലിയൊരു സവിശേഷത .

ബാങ്കിംഗ്, ഫിനാന്‍സ്, മാനുഫാക്ചറിംഗ്, റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് രംഗങ്ങളില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ സാധിക്കും.

ബിറ്റ് കോയിൻ നെറ്റ്‌വർക്ക്


ബിറ്റ് കോയിൻ , ബിറ്കോയിൻ പ്രൈവറ് കീ (ഉടമകൾ ), വല്യ കണക്കു പുസ്തകം  ഇവയെ മൂന്നും കൂട്ടിച്ചേർത്തു ബിറ്റ് കോയിൻ നെറ്റ്‌‌വർക്ക് എന്ന് വിളിക്കാം .

ബിറ്റ് കോയിൻ ...., ബിറ്കോയിൻ പ്രൈവറ് കീ (ഉടമകൾ )...., വല്യ കണക്കു പുസ്തകം...
ബിറ്റ് കോയിൻ ...., ബിറ്കോയിൻ പ്രൈവറ് കീ (ഉടമകൾ )...., വല്യ കണക്കു പുസ്തകം....
ഇനി ഈ നെറ്റ്‌വർക്ക് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം .
(തുടരും)
-------------------------------------------------------------------------
വൽക്കഷ്ണം : ഈ കണക്കുപുസ്തകത്തിൽ കണക്ക് രേഖപ്പെടുത്തുന്നതിനെയാണ് ബിറ്റ് കോയിൻ മൈനിങ് എന്ന് പറയുന്നത് !!
ഇത്രയേ ഉള്ളൂ കാര്യം എന്നാലേ ആലോചിക്കുന്നത് ?? വരുന്ന ബ്ലോഗ്‌പോസ്റ്റുകളിൽ കണ്ടറിയാം! .


അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക . നന്ദി

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?