Posts

ക്ലബ് ഹൗസ് - ചൈനയുമായുള്ള കണക്ഷനും പിന്നെന്റെ പ്രൈവസിയും

Image
[App forensic] ആള്ക്കാര് കൂടുമ്പോൾ പരിപാടി ഗംഭീരമാവും  കച്ചോടം പൊടിപൊടിക്കും , ഇത് തന്നെയാണ് ക്ലബ് ഹൗസിൽ  നടക്കുന്നതും . ഫേസ്ബുക് ക്ലബ് ഹൗസ് നെ വാങ്ങിക്കുന്നതിനു മുൻപ് അല്ലെങ്കിൽ ഫേസ്ബുക് ഒരു ഓഡിയോ പ്ലാറ്റഫോം കൊട്നുവരുന്നതിനു മുൻപ് ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ , ഫേസ്ബുക് ,ഇൻസ്റ്റാഗ്രാം ,ട്വിറ്റര് തുടങ്ങിയ കണ്ടു പരിചയിച്ച സോഷ്യൽ മീഡിയ പ്ലാറ്റഫോളുമകളിൽ നിന്നും വ്യത്യസ്തമായി കേട്ട് മടുക്കാത്ത ഒരു പുതുമ കൊണ്ട് വന്നത് കാരണം ശ്രദ്ധിക്കപ്പെട്ട ഒരു ആപ്പ് ആണ് ക്ലബ് ഹൗസ് , ഇൻവിറ്റേഷൻ മുഘേന മാത്രം ഉള്ളിലേക്ക് കടക്കാം എന്നത് കാരണം ആപ്പിനത്തൊരു കുപ്രസിദ്ധി നേടിക്കൊടുക്കുകയും ചെയിതു . ( വളരെ മികച്ചൊരു മാർക്കറ്റിങ് തന്ത്രം . ) റെഡിറ്റ് പോലുള്ള കുമ്യൂണിറ്റികളിൽ ഇൻവിറ്റേഷൻ ഒന്നിന് 100 $ വരെ ഇടാക്കിയതായി കാണപ്പെടുന്നു  പോലീസ് ന്റെ ഫേസ്ബുക് പോസ്റ്റ്  സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നാണ് പൊലീസ് അറിയിപ്പ് [ലിങ്ക് 1 ]. അതിന്റെയൊരുഭാഗം താഴെ  ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ’മാരുടെ അനു

ആപ്പ് നിരോധനം :മാമനോട് ഒന്നും തോന്നല്ലേ മക്കളെ !

Image
കഴിഞ്ഞ ദിവസം ഇന്ത്യൻ ഗവൺമെൻറ് എടുത്ത 118 ചൈനീസ് ആപ്പുകളുടെ നിരോധനം എന്ന നടപടി ആണ് ഈ ബ്ലോഗ് പോസ്റ്റിനു പ്രചോദനം. എന്തിനാണ് ഇനങ്ങനെയൊരു നിരോധനം ? ഇന്ത്യൻ ഉപഭോക്താക്കളുടെ ഡിജിറ്റൽ സുരക്ഷാ ഉറപ്പാക്കാൻ വേണ്ടിയാണ് നിരോധിച്ചെതെന്ന് പറയുന്നു . ആപ്പും സുരക്ഷയും ആയി ബന്ധം ഉണ്ടോ ? കൊറോണയും പനിയും തമ്മിലുള്ള ആത്മബന്ധം ആപ്പും സുരക്ഷയും തമ്മിലുണ്ട് . നമ്മുടെയൊക്കെ ഒരു രഹസ്യ ബി നിലവറയാണ് മൊബൈൽ ഫോൺ അതുവഴി നമ്മുടെ എല്ലാ വിവരങ്ങളും ഒരാൾക്ക് എടുക്കാനാവും . ഭീകരത മനസ്സിലാവാൻ വേണ്ടി ഒരു ഉദാഹരണം എടുക്കാം,നമ്മുടെ കയ്യിലുള്ള ഫോണിലെ ക്യാമറ ഏതു സമയവും ഓൺ ആണെന്നും അത് മറ്റൊരാൾ കാണുന്നുണ്ടെന്നും കരുതുക . നിങ്ങൾ അറിഞ്ഞും അറിയാതെയും എന്തൊക്കെ കാര്യങ്ങൾ ആ ക്യാമറ കണ്ണുകൾ കണ്ടിട്ടുണ്ടാവും? എന്നാൽ പിന്നെ നേരത്തെ നിരോധിച്ചൂടായിരുന്നോ?  ആകാമായിരുന്നു.എന്തുകൊണ്ട് നേരത്തെ നിരോദിച്ചില്ല എന്നതിന് വ്യക്തമായ ഉത്തരമില്ല. ഇപ്പോൾ ചൈനയുടെ ചില സൈനിക നടപടികൾ ഇന്ത്യയെ ചൊടിപ്പിച്ചതു കൊണ്ടാവും പെട്ടന്നൊരു നിരോധനം എന്നു കരുതാം. ഇതു കൊണ്ട് ചൈന കുലുങ്ങുമോ? ചൈന കുലുങ്ങിയാലും ഇല്ലെങ്കിലും ആപ്പ് നിർമാതാക്കൾ കുലുങ്ങും, അത്രയ്ക്കുണ്ട് ഇ

റേഷൻ കടയിലെ കണക്കു പുസ്തകവും, ബിറ്റ് കോയിനും BTC PART 2

Image
ബിറ്റ് കോയിൻ സീരീസിലെ രണ്ടാമത്തെ പോസ്റ്റ് ആണിത് . ആദ്യഭാഗം വയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക . 5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1] പണപ്പെട്ടിയും ബിറ്റ് കോയിനും ചില ഹോട്ടലുകളിലും മരുന്നുകടകളിലും ക്യാഷ് കൗണ്ടറിന്റെ അടുത്ത് ഒരു ചാരിറ്റി ബോക് സ്  (ഡോനെഷൻ ബോക്സ് )കണ്ടിട്ടില്ലേ ? സുതാര്യമായ ഒരു ഗ്ലാസ് ബോക്സ് .? ഇതിനകത്തേക്ക് ആർക്ക് വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ് , സുതാര്യമായതിനാൽ അകത്തുള്ള പണം പുറത്തുനിന്ന് ആര് നോക്കിയാലും കാണാൻ കഴിയും . ഈ ബോക്സ് പോലെയാണ് ബിറ്റ് കോയിൻ വാലറ്റ്. വാലറ്റിൽ ഉള്ള പണം ആർക്കും കാണാം, പരിശോദിക്കാം.(കഴിഞ്ഞ ബ്ലോഗ് പോസ്റ്റിലെ ലിങ്ക് ഓർക്കുക ) പക്ഷെ പണം എടുക്കാൻ കഴിയുന്നത് ബോക്സ് ന്റെ യഥാർത്ഥ താക്കോൽ കൈയിലുള്ള ആൾക്കും . ഇതുപോലെ ബിറ്കോയിൻ വാലറ്റിലെ "യഥാർത്ഥ " കീ ആണ് പ്രൈവറ് കീ. പ്രൈവറ് കീ ഉപയോഗിച്ച് വാലറ്റിലുള്ള പണം എടുക്കാനും മറ്റൊരാൾക്ക് അയച്ചു കൊടുക്കാനും സാധിക്കുന്നു . എന്തെങ്കിലും കാരണവശാൽ പ്രൈവറ് കീ നഷ്ടപ്പെട്ട് പോയാലോ നാശമായാലോ ബിറ്റ് കോയിൻ വാലറ്റുകൾ തുറക്കാൻ പറ്റില്ല .  ഈ പ്രൈവറ് കീ ആണ് ഉടമയെ തി

5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]

Image
കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും മൂല്യമുള്ള ഡിജിറ്റൽ കറൻസിയായി ബിറ്കോയിന് മാറാൻ കഴിഞ്ഞു.  2008 ഇൽ സതോഷി നാകമോട്ടോ എന്നയാളാണ് ബിറ്റ് കോയിൻ അവതരിപ്പിച്ചത് . സതോഷി നാകമോട്ടോ എന്നത് ഒരു വ്യക്തിയാണോ ഒരു കൂട്ടം ആൾക്കാർ ആയിരുന്നോ എന്നത് ഇന്നും അവ്യക്തം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ മിക്ക്യ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ആശങ്കകൾ ഏറെക്കുറെ ശരിതന്നെയായിത്തീർന്നു. ഡാർക്ക് വെബിൽ പല നിയമാനുസൃതമല്ലാത്ത പ്രവർത്തികൾക്കും ബിറ്റ് കോയിൻ തന്നെയാണ് ഉപയോഗിക്കുന്നത് . 5 രൂപാ കോയിനും ; ബിറ്റ് കോയിനും പോക്കറ്റിൽ ഇരിക്കുന്ന അഞ്ചു രൂപ നോട്ടു കൊടുത്താൽ ആ മൂല്യമുള്ള മറ്റൊരു സാധനം നമുക്ക് കടയിൽ നിന്ന് കിട്ടും, കാരണം ആ കടലാസ് കഷ്ണത്തിന് RBI ഒരു നിശ്ചിത മൂല്യം ഉറപ്പു നൽകുന്നുണ്ട് . ഈ മൂല്യത്തിന്റെ ഉറപ്പിലാണ് സാധനങ്ങൾ  വാങ്ങിക്കാൻ കഴിയുന്നത്. 'I promise to pay the bearer the sum of ______  Rupees' എന്ന് നോട്ടിനു പിറകിൽ എഴുതി ഒപ്പിട്ടു വച്ചത്  കണ്ടിട്ടില്ലേ ? എന്നാൽ

വ്യാജ വാർത്തകൾ എങ്ങനെ തിരിച്ചറിയാം ? ഇത് വായിച്ചാൽ നിങ്ങളെ ആർക്കും പറ്റിക്കാൻ കഴിയില്ല!!

Image
ആകാശ ഗംഗ ഗാലക്സിയിൽ നിന്നും പുറപ്പെടുന്ന കോസ്മിക് രശ്മികൾ ഇന്ന് രാത്രി പതിനൊന്നു മണിയോട് കൂടി ഭൂമിയിലൂടെ കടന്നു പോവുന്നു എല്ലാവരും രാത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്യുക . ഫ്രൂട്ടിയിൽ എയ്ഡ്സ് ഉള്ള ഒരാളുടെ രക്തം കലർത്തിയിട്ടുണ്ട് ഫ്രൂട്ടി കുടിക്കാതിരിക്കുക .! നമ്മുടെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച വ്യാജ വാർത്തകൾ ആണിവ !! 2000 ന്റെ നോട്ടിൽ ചിപ്പ് ഉണ്ടെന്നും പറഞ്ഞു പറ്റിച്ച കൗമാരം .. ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചാൽ ഒരിക്കലും പറ്റിക്കപ്പെടില്ലെന്ന് (😜)വിചാരിച്ച യൗവനം ...!! ഇന്നും ഇതൊക്കെ ഫോർവേർഡ് ചെയ്യുന്ന കേശു അമ്മാവന്മാർ നമുക്കിടയിൽ ഉണ്ടെന്നത് നിഭാഗ്യകരം തന്നെ . വ്യാജമാരുടെ സെയ്‌ക്കോളജി നോക്കി കള്ള വാർത്തകൾ കണ്ടെത്താൻ നിങ്ങളെ പ്രാപ്തരാക്കാൻ ഈ ബ്ലോഗിലൂടെ ശ്രമിക്കുന്നു . വ്യാജ വാർത്തകൾ നിമ്മിക്കുന്നതും ഷെയർ ചെയ്യുന്നതും നിയമപരമായി കുറ്റകരമാണ് . 1. കോമണ്‍ സെന്‍സ് ഉപയോഗിക്കുക നിങ്ങള്‍ എടിഎം ഉപയോഗിക്കുമ്പോള്‍ അക്രമികള്‍ വരികയാണെങ്കില്‍ നിങ്ങള്‍ അവര്‍ പറയുന്നത് പോലെ പൈസ എടുക്കുന്നതിനായി എടിഎമ്മില്‍ കാര്‍ഡ്‌ ഇടുകയും തുടര്‍ന്ന് നിങ്ങളുടെ പിന്‍ നമ

AI എങ്ങനെ ജോലി തട്ടിയെടുക്കും? ഏതൊക്കെ ജോലികൾ അവസാനിപ്പിക്കും?!

Image
ഏതൊരു കണ്ടുപിടുത്തതിന്റെയും അടിസ്ഥാനം നമ്മുടെ ആവശ്യകഥയാണ് . കേട്ടിട്ടില്ലേ Necessity is the Mother of Invention(അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ്) എന്ന് . നിർമ്മിത ബുദ്ധി മാത്രമല്ല നാളയുടെ ടെക്നോളജികൾ എങ്ങനെ ജോലി ഇല്ലാതാക്കും അല്ലെങ്കിൽ എങ്ങനെ പുതിയൊരു ജോലി മേഖല തുറന്നുതരും എന്ന് നമുക്ക് നോക്കാം . നിർമ്മിത ബുദ്ധി(AI ) എങ്ങനെ ജോലി ചെയ്യും ? മനുഷ്യനെക്കാൾ കൃത്യതയും വേഗവും പുലർത്താൻ സാധിക്കുമെന്നതാണ് എഐയുടെ വളർച്ചയ്ക്കു കാരണം! വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയെയും ആണ് ai എന്ന ശാസ്ത്ര വിഭാഗം കൈകാര്യം ചെയ്യുന്നത് . വിവേകമുള്ള യന്ത്രങ്ങൾ എന്നാൽ ചുറ്റുപാടിൽ നിന്നും കാര്യങ്ങൾ സ്വീകരിക്കുകയും അതുവഴി വിജയകരമായി നീങ്ങുവാനുള്ള പ്രവർത്തികൾ നടപ്പിൽ വരുത്തുന്നതുമായ വ്യൂഹങ്ങൾ ആണ്.! നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്‌തോളും എന്ന് സാരം ! ഇതൊക്കെ ഉൽക്ക വീഴും എന്ന് പറയുന്നത് പോലെ അല്ലേ ഇപ്പോഴെങ്ങാനം നടക്കുന്ന കാര്യമാണോ ? കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ.! സംസാരിക്കാനും വികാരങ്ങൾ

നമ്മുടെ ആരോഗ്യ വിവരങ്ങൾ ചോർന്നാൽ എന്താവും സ്ഥിതി?

Image
വാർത്തകളിൽ  നിറഞ്ഞു നിന്നിരുന്ന  ആരോഗ്യസേതുവും സ്പ്ലിങ്കർ വിവാദവുമൊക്കെ സ്വകാര്യതയ്ക്ക് ഇത്രത്തോളം വിലയുണ്ടോ എന്ന് നമ്മളെ ചിന്തിപ്പിക്കാൻ ഉള്ള ഒരു കാരണമായി . ഗൂഗിൾ , ഫേസ്ബുക് ഒക്കെ വര്ഷങ്ങളായി കഴുകന്മാരെപ്പോലെ നമ്മുടെ സ്വകാര്യവിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും , ഒരുപാട് വിവരങ്ങൾ നാം അറിഞ്ഞും അറിയാതെയുമൊക്കെ കൈമാറിക്കഴഞ്ഞെന്നും ഓർത്താൽ നല്ലത് . എന്താണ് മെഡിക്കൽ ഡാറ്റ ? രോഗികളുടെ ചികിൽസാപരമായ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കുന്ന സംവിധാനത്തെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് അഥവാ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് എന്ന് പറയുന്നു.  ചികിത്സാ പരമായ ചരിത്രം, മരുന്നുകളുടെ വിവരങ്ങൾ, അലർജിയുടെ വിവരങ്ങൾ, പ്രതിരോധ മരുന്നുകളുടെ വിവരങ്ങൾ, ലബോറട്ടറി പരിശോധനകളുടെ ഫലം, എക്സ് റെ, സ്കാൻ മുതലായവയുടെ ചിത്രങ്ങൾ, താപനില, രക്തസമ്മർദ്ദം മുതലായ വിവരങ്ങൾ, വയസ്സ്, നീളം, ഭാരം മുതലായ വിവരങ്ങൾ, കൂടാതെ ബില്ലിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം ഇലക്ട്രോണിക് ഹെൽത്ത്‌ റെക്കോർഡിൽ ഉൾപ്പെടുന്നതാണ്. മെഡിക്കൽ ഡാറ്റ കൊണ്ടുള്ള ഗുണങ്ങൾ  ? *ഒരു രോഗിയുടെ സമ്പൂർണ്ണ ചികിത്സാ ഹിസ്റ്ററി - ഒരു ഫയലിൽ *കൈകാര്യം ചെയ്യാന

ഹാക്കർ ആവണമെന്ന് ആലോചിക്കുന്നതിനു മുൻപ് Part1

Image
തുടക്കത്തിലേ പറയാലോ ഹാക്കിങ് പഠിപ്പിക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് അല്ല ഇത് . ഒരു സിസ്റ്റത്തിൻറെയോ കമ്പ്യൂട്ടറിൻറെയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൻറെയോ ആന്തരികപ്രവർത്തനങ്ങളേക്കുറിച്ച് താത്പര്യവും ആഴത്തിൽ അതിനേക്കുറിച്ച് അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെയുമാണ് ഹാക്കർ എന്ന് വിളിക്കുന്നത് ഈ ടൈപ്പ് ഡെഫനിഷനും ഇതിൽ ഇല്ലാ . അത് മാത്രമല്ല ,ഈ പോസ്റ്റ്  രണ്ടുവട്ടം വായിച്ചാലും ഒരു ഹാക്കർ ആവുകയുമില്ല !! . പിന്നെന്ത് കോപ്പിനാണ് ഇത് വായിക്കുന്നത് എന്നല്ലേ ? ഹാക്കിങ് നെ പറ്റിയുള്ള കുറച്ചു തെറ്റിദ്ധാരണകൾ മാറ്റാനുള്ള എളിയ ശ്രമം . തെറ്റിദ്ധാരണ 1 : ആരാണ് ഹാക്കർ ? കറുത്ത ടി ഷർട്ട് ഇട്ടിട്ട് മുഖം മറഞ്ഞിരുന്നു ഒരു ബ്ലാക്ക് കമ്പ്യൂട്ടർ സ്‌ക്രീനിൽ ഠപ്പേ ഠപ്പേന്ന്  എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നു . ഇടക്ക് സ്‌ക്രീനിൽ "ലോഡിങ്  ൧% ൨%" അല്ലെങ്കിൽ "അക്സസ്സ് ഗ്രാന്ഡ്" എന്നൊക്കെ കാണുന്നു . അപ്പോൾ ആ മുഖം തെളിയാത്ത രൂപം യെസ് ,ഗോട്ട് ഇറ്റ് എന്നൊക്കെ പറയുന്നു . ഇതല്ലേ ഹാക്കർ ? പറയാനാവില്ല !!. കാരണം ഇങ്ങനെയും ആയെന്നിരിക്കാം ! രജനീകാന്ത് മേക്കപ്പ് ഇല്ലാതെയും മേക്കപ്പുള്ള (യന്

നമ്മൾ മരിച്ചാൽ facebook , twitter അക്കൗണ്ടിന് എന്ത് സംഭവിക്കും ? ആർക്കൊക്കെ അക്കൗണ്ട് തുറക്കാം ?

Image
മരിച്ചവര്‍ക്കു മാത്രമേ പാസ്‌വേഡ് അറിയൂ, അതിനാല്‍ മറ്റാര്‍ക്കും അക്കൗണ്ട് ഡിലീറ്റ് ആക്കാൻ അല്ലെങ്കിൽ മാറ്റം വരുത്തുവാൻ കഴിയില്ലല്ലോ എന്നൊരു ധാരണ ഉണ്ടെകിൽ അത് മാറ്റി വച്ചോളൂ  . ഞാൻ ചത്താൽ എന്റെ കള്ളക്കളി പുറത്താവുമോ ? പേടിക്കേണ്ട . ഫേസ്ബുക് ആയാലും ട്വിറ്റെർ ആയാലും പഴയ മെസ്സേജുകൾ കാണുവാൻ സാധിക്കുന്നതല്ല . ഞാൻ ചത്താൽ ഫേസ്ബുക് ?: ലെഗസി കോണ്ടാക്റ്റ് എന്നൊരു ഓപ്‌ഷൻ ഉണ്ട് ഫേസ്ബുക്കിൽ . അതായത് ഫേസ്ബുക്കില്‍ പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കാന്‍ കഴിയും. നമ്മൾ  ജീവിച്ചിരിക്കുന്ന സമയത്തു തന്നെ അക്കൗണ്ടിലേക്ക് ഒരു ലെഗസി കോൺടാക്ട് ആഡ് ചെയ്യേണ്ടതുണ്ട് . നിങ്ങള്‍ മരിച്ചാല്‍ ലെഗസി കോണ്ടാക്ടിന് പരേതന്റെ പ്രൊഫൈല്‍ ഫോട്ടോകള്‍ മാറ്റാനും പുതിയ മെസേജുകള്‍ ഇടാനും സാധിക്കും. ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെ നിങ്ങള്‍ മരിച്ച കാര്യവും വലിയ അക്ഷരത്തില്‍ തെളിഞ്ഞു വരും. അതുപോലെ ഇതിലൂടെ ഫ്രൊഫൈല്‍ നശിപ്പിക്കാം. പരേതന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഫ്രൊഫൈല്‍ നശിപ്പിക്കാം. എന്നാൽ ഒരിക്കലും നിങ്ങള്‍ അയച്ച പഴയ മെസേജുകള്‍ വായിക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ ലെഗസി കോണ്ടാ

ഫേസ്ബുക്കും ജിയോ ഒന്നിക്കുമ്പോൾ : ചില കണ്ണുകടികൾ !

Image
എന്താണ് കാര്യം ? റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ ജിയോയുടെ 5.7 ബില്യൺ ഡോളർ (43,574 കോടി രൂപ) മതിപ്പുള്ള ഓഹരി ഫേസ്ബുക്ക് വാങ്ങി.അതായത് ജിയോയുടെ പത്തു ശതമാനത്തിനടുത്തു വരുന്ന ഓഹരി ഇനി ഫേസ്ബുക്കിന് സ്വന്തമാണ് . കൃത്യമായി പറഞ്ഞാൽ 9.9 %. എന്താണ് ഓഹരി ? വ്യവസായസംരംഭത്തിന്റെ ഭാഗങ്ങൾ (ഷെയറുക്സൾ )ആണ് ഓഹരി എന്ന് പറയുന്നത് . ഗവണ്മെന്റ് എന്ത് പറയുന്നു ? ജിയോയും ഫേസ്ബുക്കും ഒന്നിച്ച് പ്രവർത്തിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ' മിഷന്‍റെ രണ്ട് പ്രധാന ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്', ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്' എന്നിവ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു . പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ താൽപര്യത്തിന് അനുസരിച്ചായതിനാൽ അധികൃതരുടെ ഒത്താശയും ലഭിക്കും എന്ന് കരുതുന്നു. ജിയോ എന്തിനു ഓഹരി  വിറ്റു ?? സൗജന്യമായി പല സേവനങ്ങളും സർവീസുകളും നൽകിയത് കൊണ്ട് ജിയോ നു കുറെ കടം ഉണ്ട് . 2021 മാർച്ചിൽ ഈ കടം ഇല്ലാതാക്കാൻ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന്

[Microblog] കംപ്യൂട്ടറുകൾ അപ്ഡേറ്റ് ചെയ്തതിനു ശേഷം റീസ്റ്റാർട്ട് ചെയ്യേണ്ടത് എന്തുകൊണ്ട്?

Image
.dll അഥവാ ഡൈനാമിക് ലിങ്ക് ലൈബ്രറി ഫയൽ റീപ്ലേസ് ചെയ്യേണ്ടതുണ്ട്, എന്നാലേ ഇൻസ്റ്റലേഷൻ പൂർണ്ണമാവുകയുള്ളു. അതുകൊണ്ടാണ് റെസ്ടാര്റ് ചെയ്യാൻ വേണ്ടിയുള്ള പോപ്പ് ആപ്പ് വരുന്നത് . ചിലപ്പോൾ ഈ ഫയലുകൾ മറ്റേതെങ്കിലും അപ്പ്ലിക്കേഷനിലോ പ്രോസസ്സിലോ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ അപ്പോൾ റീപ്ലേസ് ചെയ്യുന്നത് പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂട്ടുന്നു . ചിലപ്പോൾ അത് os നെ തന്നെ തകർക്കും .

ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ : ഒരു 'ഒളിഞ്ഞു' നോട്ടം

Image
എന്താണ് ഡാറ്റ ? നമ്മൾ ഇന്റർനെറ്റ് വഴി കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളെ ഡാറ്റ എന്ന് എളുപ്പത്തിൽ വിളിക്കാം . എന്താണ് ബില്ല് ? ബില്ല് അംഗീകരിച്ചാൽ അതൊരു നിയമമായി മാറുന്നു . നിയമമായി മാറിയാൽ അതെല്ലാവരും പാലിക്കണം ഇത് ആരാ ഉണ്ടാക്കിയത് ? പേഴ്സണൽ ഡാറ്റാ പ്രോട്ടക്ഷൻ ബില്ലിന്‍റെ ആദ്യ രൂപരേഖ തയ്യാറാക്കിയത് 2018ലാണ്. മുൻ സുപ്രീം കോടതി ജഡ്ജി ബി. ശ്രീകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ബില്ല് തയ്യാറാക്കിയത്. ഇത് എന്നെ ബാധിക്കുമോ ? ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാര്ക്കും ബാധകമാണ് . ഇതിന്റെ ആവശ്യം എന്താ ? രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉറപ്പുവരുത്താന്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണെങ്കില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും അതിന് അധികാരം നല്‍കുന്നതാണു ബില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു സമൂഹമാധ്യമവും ഇന്റര്‍നെറ്റ് സേവനദാതാവും വ്യക്തിയും സ്വകാര്യവിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ബില്ലിനെ എതിര്‍ക്കുന്നവര്‍ വ്യാഖ്യാനിക്കുന്നു. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെങ്കിലും തീവ്രവാദികള്‍ക്കോ

ഗൂഗിൾ 3D : എൻ്റെ വീട്ടിൽ കടുവ വന്നേ .. !!

Image
എൻ്റെ വീട്ടിൽ കടുവ വന്നേ .. ഗൂഗിൾ  3d !! എൻ്റെ വീട്ടിലും കടുവയെ കൊണ്ടുവരണം . എന്താ ചെയ്യേണ്ടത് ?? സ്റ്റെപ് 1 :  മൊബൈൽ  ഫോണിൽ ബ്രൌസർ ഓപ്പൺ ചെയ്ത് tiger എന്ന് ഗൂഗിൾ -ഇൽ ടൈപ്പ് ചെയ്യുക . സ്റ്റെപ് 2 :  സെർച്ച് റിസൾട്ടിൽ view in 3d എന്നത് ക്ലിക്ക് ചെയ്യുക . സ്റ്റെപ് 3 : അപ്പോൾ കാമറ ഓപ്പൺ ആയി വരും . നിങ്ങൾ തറയിലേക്ക് ഇപ്പോൾ വന്ന കടുവ നിഴൽ കാണിക്കുക . കടുവ റെഡി !!! കടുവയെ വലുതാക്കാം ചെയുതാക്കാം  സ്ഥലം മാറ്റാം .. ഒക്കെ ഒന്ന് ശ്രമിച്ചു നോക്കുക . നിലവിൽ കടുവ, ചീങ്കണ്ണി, ആംഗ്ലർ ഫിഷ്, കരടി, പൂച്ച, ചീറ്റ, നായ, താറാവ്, പരുന്ത്, പെൻഗ്വിൻ, ജയന്റ് പാണ്ട, ആട്, കുതിര, സിംഹം, നീരാളി, സ്രാവ്, പാമ്പ്, ആമ, മുള്ളൻപന്നി, ചെമ്മരിയാട്, ചെന്നായ തുടങ്ങിയ മൃഗങ്ങളുടെ ത്രിഡി രൂപങ്ങളാണ് എ ആറിൽ ലഭിക്കുക ഇതൊക്കെ എങ്ങനെ നടക്കുന്നു ?? ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗൂഗിൾ 3d വർക്ക് ചെയ്യുന്നത് . യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന

ഇനി ഇന്ത്യക്കാർക്ക് വഴി കാണിക്കാൻ നാവിക് .

Image
ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമാണ് നാവിക് (Navigation with Indian Constellation) . ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്ന പേരിലും അറിയുന്നു. ( IRNSS) അയിന് ഇപ്പോ എന്താ ?? 1999-ൽ കാർഗിലിൽ തമ്പടിച്ചിരിക്കുന്ന പാകിസ്ഥാൻ സേനയുടെ സ്ഥാനങ്ങളറിയാൻ ഇന്ത്യ അമേരിക്കയുടെ ജി.പി.എസ് സംവിധാനത്തിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, അമേരിക്ക ഇന്ത്യയുടെ അപേക്ഷ നിരസിച്ചെന്നു മാത്രമല്ല, ഇന്ത്യൻ മേഖലയിൽ ജിപിഎസ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. GPS നു സമാനമായി തന്നെയാണ് NAVIC വർക്ക് ചെയ്യുന്നത് . കാര്യം പറാടാ .. നമ്മുടെ തലയ്ക്കു മുകളിലായി (36000 കി മി ) ഏഴ് ഉപഗ്രഹങ്ങൾ കറങ്ങിക്കളിക്കുന്നുണ്ട് . ഇവരാണ് താരം, ഇവയുടെ സാനിധ്യം കൊണ്ടാണ് കൃത്യമായ സ്ഥാന നിർണ്ണയം നടക്കുന്നത് . ഇതൊക്കെ എപ്പോ വിട്ടു എന്നല്ലേ ? ആദ്യത്തേത് 2013 ലും അവസാനത്തേത് 2016 ലും വിക്ഷേപിച്ചു . അവയിൽ മൂന്നെണ്ണം ഇന്ത്യൻ മഹാ സമുദ്രത്തിനു മുകളിലുള്ള ജിയോ സ്റ്റേഷനറി ഭ്രമണപാതത്തിലും , നാലെണ്ണം ജിയോസിൻക്രണസ് ബ്രാമണപഥത്തിലുമാണ് ഉള്ളത് . ഇന്ത്യയിലെ സ്ഥലങ്ങളിൽ മാത്രേ നാവിക്‌ (1500 ചാ കി മി .) നാവിക് സംവിധാനം വർക്ക്

ഡിജിറ്റൽ യുഗത്തിലെ വായന സങ്കല്പം. കൊറോണയെ വായിച്ചു 'തോൽപ്പിക്കാം .'

Image
"പുതിയൊരു പുസ്തകം തുറക്കുമ്പോള്‍ പുത്തന്‍ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്ന് കാലഹരണപ്പെട്ടുകഴിഞ്ഞു. അച്ചടിച്ച പുസ്തകത്താളുകളില്‍നിന്ന് ഇന്ന് വായന കമ്പ്യൂട്ടറിലേയ്ക്കും മൊബൈല്‍ ഫോണിലേയ്ക്കും വായനയ്ക്കായുള്ള പ്രത്യേക ഉപകരണങ്ങളിലേയ്ക്കും (ഇ-ബുക്ക് റീഡറുകള്‍) വികസിച്ചിരിക്കുന്നു. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു." - മാതൃഭൂമി  പുത്തൻ തലമുറയിലെ വായനാ രീതികൾ എന്താണെന്ന് നോക്കാം . ഇ -ബുക്കുകൾ   കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സമാനമായ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വായിക്കപ്പെടാൻ വേണ്ടി രൂപപ്പെടുത്തിയ പുസ്തകങ്ങളാണ് ഇ ബുക്ക് അഥവാ ഇലക്ട്രോണിക്ക് ബുക്ക്. കടലാസ്സു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ കൃതികളാണ് ഇ ബുക്കുകളിൽ ഭൂരിഭാഗമെങ്കിലും, ഇലക്ട്രോണിക്ക് രൂപത്തിൽ മാത്രമായി ലഭ്യമാക്കപ്പെട്ട പുസ്തകങ്ങളുമുണ്ട്. ഇ ബുക്കുകളുടെ പ്രസാധനത്തെ ഇ പബ്ലിഷിംഗ് എന്നു വിളിക്കുന്നു. നമ്മുടെ സാദാരണ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് . ഇ ബുക്കുകൾ മലയാളത്തിലും ലഭ്യമാണ

ഇന്റർനെറ്റും SIM കാർഡും ഇല്ലെങ്കിലും ഫോൺ വിളിക്കാം മെസ്സേജ് അയക്കാം

Image
കേസ് 1 . ഫോൺ ഉണ്ട് നെറ്റ് ഇല്ല കോളേജുകളിലും ഹോസ്റ്റലുകളിലും വൈഫൈ ഒക്കെ വ്യാപകമാകുന്നതിനു മുൻപ് ഉപയോഗിച്ച ചില ആപ്പുകൾ ഉണ്ട് . (ഈ ആപ്പ് ഡൌൺലോഡ് ചെയ്യാൻ നെറ്റ് വേണ്ടേ എന്ന ചോദ്യത്തിന് പ്രശസക്തി ഇല്ലാ ) 1 . FireChat ബ്ലുടൂത് വൈഫൈ ഹോട്ട്സ്പോട്ട് ഉപയോഗിച്ചുകൊണ്ടാണ് ഈ ആപ്പ് വർക്ക് ചെയ്യുന്നത് . ടെക്സ്റ്റ് മെസ്സേജുകളും ഫോട്ടോയും ഈ ആപ്പ് വഴി കൈമാറ്റം ചെയ്യാം .   https://play.google.com/store/apps/details?id=com.opengarden.firechat&hl=en_US 2 Signal. വളരെ പോപ്പുലർ ആയ ആപ്പ് ആണിത് .വീഡിയോ കാൾ ,sms , ഫോട്ടോ അങ്ങനെ ഒക്കെ കൈമാറ്റം ചെയ്യാൻ ഈ ആപ്പ് വഴി സാധിക്കും . disappearing messages, (അതായത് നിശ്ചിത സമയം കഴിഞ്ഞാൽ താനെ ഡിലീറ്റ് ആവുന്ന മെസ്സേജുകൾ ) എടുത്തു പറയേണ്ട ഒരു ഫീച്ചർ കൂടിയാണ് . സൗജന്യമായി ഉപയോഗിക്കാം ഇതൊക്കെ . https://play.google.com/store/apps/details?id=org.thoughtcrime.securesms&hl=en_I ഇതു രണ്ടും കിട്ടിയിട്ട് സംതൃപ്തി അടയാത്തവർക്കായി മറ്റു ചില ആപ്പുകളും ഇതാ Manyverse, Briar, Txti ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ നമ്മൾ എല്ലാരും സെയിം ആപ്പ് ഉപയോഗിച്ചാലേ